വിദഗ്ധ ചികിത്സക്കായി അമേരിക്കയിലെത്തിയ എ.കെ. ആന്റണിയുടെ പരിശോധനകള്‍ തുടങ്ങി
Tuesday, December 22, 2015 7:16 AM IST
ന്യൂയോര്‍ക്ക്: വിദഗ്ധ ചികിത്സയ്ക്കായി അമേരിക്കയിലെ പ്രശസ്തമായ റോച്ചസ്റര്‍ മയോ ക്ളിനിക്കില്‍ പ്രവേശിപ്പിക്കപ്പെട്ട മുന്‍ ഇന്ത്യന്‍ പ്രതിരോധ മന്ത്രി എ.കെ. ആന്റണിയുടെ ചികിത്സയുടെ പ്രാഥമിക പരിശോധനകള്‍ ആരംഭിച്ചതായി യു.എ. നസീര്‍ അറിയിച്ചു.

ഡിസംബര്‍ 20-നു ന്യൂഡല്‍ഹിയില്‍നിന്ന് കേരള ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലാണ് ആന്റണിയും സംഘവും ഷിക്കാഗോ വഴി ന്യൂയോര്‍ക്കിലെ റോച്ചസ്റര്‍ മയോ ക്ളിനിക്കില്‍ എത്തിയത്. എ.കെ. ആന്റണിയുടെ ഭാര്യ എലിസബത്ത് ആന്റണി, മകന്‍ അനില്‍ ആന്റണി എന്നിവരും കൂടെയുണ്ട്.

മുന്‍ എകെഎംജി. പ്രസിഡന്റും, എഎപിഐ പ്രസിഡന്റുമായ ഡോ. നരേന്ദ്ര കുമാര്‍, ജയ്ഹിന്ദ് ടിവി ഡയറക്ടര്‍ ഫെലിക്സ് സൈമണ്‍ എന്നിവര്‍ ഷിക്കാഗോയില്‍നിന്ന് നേതാക്കളെ അനുഗമിച്ചു. സാമൂഹ്യപ്രവര്‍ത്തകരായ വി.ടി. നജീബ്, വിശ്വനാഥ മേനോന്‍, മാത്യു തച്ചില്‍, ഉമര്‍ ഷെര്‍വാണി, അന്‍വര്‍ സാദിഖ്, ഉണ്ണികൃഷ്ണന്‍ കോട്ടയം (മയോ ക്ളിനിക്ക്), കെ.കെ. അഹമ്മദ് (വയനാട് ജില്ലാ ലീഗ് സെക്രട്ടറി) എന്നിവര്‍ വിമാനത്താവളത്തില്‍ നേതാക്കളെ സ്വീകരിക്കാന്‍ എത്തിയിരുന്നു.

മുന്‍ നിശ്ചയിച്ച പ്രകാരം ഞായറാഴ്ച വൈകീട്ട് തന്നെ മയോ ക്ളിനിക്ക് ഇന്റര്‍നാഷണല്‍ മെഡിസിന്‍ ഡയറക്ടര്‍ ഡോ. അമിത് ഘോഷ്, ഭാര്യയും മലയാളിയുമായ ഡോ. കാര്‍ത്തിക ഘോഷ് എന്നിവര്‍ ആന്റണിയെ പരിശോധിച്ചു.

തിങ്കളാഴ്ച കാലത്ത് അര്‍ബുദരോഗ ചികിത്സാ വകുപ്പ് മേധാവിയും മലയാളിയുമായ ഡോ. ഷാജി കുമാര്‍, ഡോ. അമിത് ഘോഷ് എന്നിവരുടെ നേതൃത്വത്തില്‍ ആന്റണിയെ വിവിധ പരിശോധനകള്‍ക്ക് വിധേയമാക്കി. അടുത്ത ദിവസങ്ങളില്‍ ഡൃീഹീഴ്യ, ഋിീാ്യീഹീഴ്യ തുടങ്ങി വിവിധ വകുപ്പുകളുടെ പരിശോധനകള്‍ പൂര്‍ത്തിയാക്കി തുടര്‍നടപടികള്‍ സ്വീകരിക്കും.

ആന്റണിക്കൊപ്പം എത്തിയിട്ടുള്ള കേരള ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഡിസംബര്‍ 28നു കേരളത്തിലേക്കു മടങ്ങും.

റിപ്പോര്‍ട്ട്: മൊയ്തീന്‍ പുത്തന്‍ചിറ