മലയാളം കുവൈത്ത് ചര്‍ച്ച സംഘടിപ്പിക്കുന്നു
Monday, December 21, 2015 8:49 AM IST
കുവൈത്ത്: കുവൈത്തിലെ എഴുത്തുകാരുടെ കൂട്ടായ്മയായ മലയാളം കുവൈത്ത്, ഫാസിസവും എഴുത്തും എന്ന വിഷയത്തില്‍ ചര്‍ച്ച സംഘടിപ്പിക്കുന്നു. അസഹിഷ്ണുത വര്‍ധിച്ചു വരുന്ന കാലഘട്ടത്തില്‍ എഴുത്തുകാരെ പോലും നിയന്ത്രിക്കുന്ന രീതിയിലേക്ക് ഫാസിസ്റ് സമീപനം നാട്ടില്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ നടത്തുന്ന പൊതു ചര്‍ച്ചയില്‍ സാഹിത്യ തല്പരരായ ഏവരെയും സ്വാഗതം ചെയ്യുന്നതായും മലയാളം കുവൈത്ത് കോഓര്‍ഡിനേറ്റര്‍ ലിസി കുരിയാക്കോസ് അറിയിച്ചു.

ഡിസംബര്‍ 26ന് (ശനി) വൈകുന്നേരം ആറിന് അബാസിയ സ്പീഡ് നെറ്റ് ഹാളിലാണ് പരിപാടി. ജോണ്‍ മാത്യു മോഡറേറ്ററാവുന്ന ചര്‍ച്ചയില്‍ ബെര്‍ഗുമാന്‍ തോമസ് പ്രബന്ധം അവതരിപ്പിക്കും. സാംപൈനംമൂട്, വിഭിഷ് തീക്കൊടി, മുഹമ്മദ് റിയാസ്, റഫിഖ് ഉദുമ, സതീഷ് മേനോന്‍, സുജി മീത്തല്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കും.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍