മസ്കറ്റ് സെന്റ് ജയിംസ് സിഎസ്ഐ ഇടവക കരോള്‍ സര്‍വീസ് നടത്തി
Monday, December 21, 2015 8:47 AM IST
മസ്കറ്റ്: റുവി സെന്റ് ജയിംസ് പള്ളിയില്‍ ക്രിസ്മസിനോടനുബന്ധിച്ച് കരോള്‍ സര്‍വീസ് നടത്തി. ഇടവക വികാരി റവ. ഡോ. ഷാജന്‍ എ. ഇടിക്കുള മുഖ്യ കാര്‍മികത്വം വഹിച്ചു.

ചടങ്ങില്‍ ഗാലാ സെന്റ് പോള്‍സ് മാര്‍ത്തോമ പള്ളി വികാരി റവ. സജി കോശി സന്ദേശം നല്‍കി. രാജേഷ് വര്‍ക്കി നന്ദി പറഞ്ഞു. ക്രിസ്മസ് ദിവസം പുലര്‍ച്ചെ 5.30ന് വിശുദ്ധ കുര്‍ബാന ഉണ്ടായിരിക്കുമെന്നു വികാരി അറിയിച്ചു.

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം