ദമാം: ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂളിലെ മലയാളി രക്ഷിതാക്കളുടെ കൂട്ടായ്മയായ ഡിസ്പാക്ക് സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിക്കുന്ന കായിക മേളയുടെ ലോഗോ പ്രകാശനവും കുടുംബസംഗമവും വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു.
സാസ്ക്ക ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ കായിക മേളയുടെ ലോഗോ പ്രകാശനം ഐടില്എല് ഇറാം ഗ്രൂപ്പ് സിഎംഡി ഡോ. സിദ്ദീഖ് അഹ്മദും ദമാം ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂള്‍ ഭരണ സമിതി ചെയര്മാന് ഡോ. അബ്ദുസലാമും ചേര്‍ന്ന് നിര്‍വഹിച്ചു. കുട്ടികളില്‍ കായിക ക്ഷമത ഉണ്ടാവുമ്പോള്‍ മാത്രമേ മാനസികമായും ശാരീരികമായും അവരുടെ ജീവിതം കരുത്താര്ജിക്കുകയുള്ളൂവെന്നു കുടുംബസംഗമത്തില്‍ ഡോ. സിദ്ദിഖ് അഹ്മദ് പറഞ്ഞു.
കുട്ടികളുടെ വിദ്യാഭ്യാസ കാര്യങ്ങളില്‍ ശ്രദ്ധിക്കുന്നതോടൊപ്പം അവരെ ധാര്‍മികമായും സംസ്കാരികമായും ഉയര്‍ത്തിക്കൊണ്ട് വരേണ്ടതുണ്െടന്നു ചടങ്ങില്‍ സംസാരിച്ച ദമാം ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂള്‍ ഭരണസമിതി ചെയര്മാന് ഡോ. അബ്ദുസലാം പറഞ്ഞു.
ഭാവിയെ കുറിച്ചുള്ള നല്ല പ്രതീക്ഷകളായിരിക്കണം കുട്ടികള്‍ക്ക് രക്ഷിതാക്കള്‍ നല്‍കേണ്ടത്, മക്കളെ കുറിച്ച് മനസിലാക്കുന്നതില്‍ നാം പരാജയപ്പെടുന്നതാണ് പലപ്പോഴും അവരുടെ ഭാവിയെ തിരിച്ചറിയാന്‍ സാധിക്കാതെ പോകുന്നതെന്ന് ചടങ്ങില്‍ സംബന്ധിച്ച ദമാം ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. ഇ.കെ. മുഹമ്മദ് ശാഫി പറഞ്ഞു. റിയാസ് ഇസ്മായില്‍ അധ്യക്ഷത വഹിച്ചു. ഡിസ്പാക്ക് ജനറല്‍ സെക്രട്ടറി ഗുണശീലന് പ്രവര്‍ത്തന റിപ്പോര്‍ട്ടും ശിഹാബ് കൊയിലാണ്ടി ഡിസ്പാക് നിര്‍ധന വിദ്യാര്‍ഥികള്‍ക്കായി നടപ്പാക്കുന്ന പദ്ധതികളും വിശദീകരിച്ചു. ദമാം ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂളിലെ നിര്‍ധന വിദ്യാര്‍ഥികളുടെ ഫീസ് കൂടിശികയിലേക്ക് ഡിസ്പാക്ക് നല്കുന്ന സഹായം സ്കൂള്‍ ഭരണ സമിതിയംഗം റഷീദ് ഉമ്മറിന് പ്രസിഡന്റ് നജീം ബഷീര്‍ കൈമാറി.
നിങ്ങളുടെ ഭാവി നിങ്ങളുടെ കൈയില്‍ എന്ന വിഷയത്തെ അധികരിച്ച് നിഹാസ് വാജിദും ഇംഗ്ളീഷ് ഭാഷയിലെ പ്രായോഗിക ഉച്ചാരണം എന്ന വിഷയത്തെ കുറിച്ച് മുഹമ്മദ് മുസ്തഫ നടത്തിയ പരിശീലന കളരിയും സദസിന് ഹൃദ്യാനുഭവമായി. ഗോപിനാഥ് മേനോന് (അല്‍ കൊസാമ സ്കൂള്‍), ആല്ബിന് ജോസഫ് (എക്സ്പ്രസ് മണി), സാജിദ് ആറാട്ടുപുഴ, ഷബീര്‍ ചാത്തമംഗലം, ശരീഫ് മേലാറ്റൂര്‍, അബ്ദുല്‍ അലി കളത്തിങ്കല്‍, അബ്ദുല്‍ മജീദ് കൊടുവള്ളി എന്നിവര്‍ സംബന്ധിച്ചു.
കല്യാണി രാജ്കുമാറിന്റെ നേത്യത്വത്തില്‍ ഡിസ്പാക്ക് കുടുംബത്തിലെ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച സംഘ ഗാനത്തോടെയാണു പരിപാടികള്‍ക്കു തുടക്കം കുറിച്ചത്. തുടര്‍ന്ന് വിവിധ നൃത്തനിര്‍ത്യങ്ങള്‍ പരിപാടിക്ക് കൊഴുപ്പേകി. സി.കെ. ശഫീക്, രാജ്കുമാര്, താജ് അയ്യാരില്‍, രാജേഷ് നമ്പ്യാര്‍, മുജീബ് കളത്തില്‍ എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. ടി.പി. റിയാസ്, മുസ്തഫ പാവയില്‍, കെ.ടി. മഹേന്ദ്രന്, മുസ്തഫ തലശേരി, വി.പി. മുസ്തഫ, അജിത് ഇബ്രാഹിം, ഷെരീഫ് ഖാന്, നവാബ് ഖാന്, ഷൈഖ് ഹനീഫ, ജയന് ആറ്റിങ്ങല്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്കി. നസീല്‍ ഹുസന്‍ ഖിറാഅത്ത് നടത്തി. നിബ്രാസ് ശിഹാബ് അവതാരകനായിരുന്നു. നജീബ് അരഞ്ഞിക്കല്‍ സ്വാഗതവും അഷ്റഫ് ആലുവ നന്ദിയും പറഞ്ഞു.
റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം