റഹിമ: ഓര്ഗനൈസേഷന് ഓഫ് രാസ്താനൂരാ മലയാളീസ് (ഓര്മ) പത്താമത് വാര്‍ഷികം ആഘോഷിച്ചു.
ഡിസംബര്‍ 17നു വൈകുന്നേരം ഏഴു മുതല്‍ ഉം-അല്‍ സഹീക്ക് റൂബ -റൂമാന്‍ ഓഡിറ്റോറിയത്തില്‍ നടന്ന ആഘോഷ പരിപാടികള്‍ ഡോ. അബ്ദുള്‍ സലാം കന്യാല്‍ (ഐഐഎസ് ദമാം) ഉദ്ഘാടനം നിര്‍വഹിച്ചു. പ്രസിഡന്റ് അഷറഫ് നൈതല്ലൂര്‍ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കണ്‍വീനര്‍ അനില്‍ ജി. നായര്‍ സ്വാഗതവും ജനറല്‍ സെക്രട്ടറി വര്‍ഗീസ് എടത്വാ ജീവകാരുണ്യ അവലോകന റിപ്പോര്‍ട്ടും അവതരണവും നടത്തി.
കിഴക്കന്‍ പ്രവശ്യയിലെ ഒരു വലിയ സംഘടനയായി മാറിക്കഴിഞ്ഞ ഒര്‍മ, റഹിമയില്നിന്നും വരുന്ന കുട്ടികളുടെ ഏതു പ്രശ്നങ്ങള്‍ക്കും വേണ്ടതു ചെയ്യാമെന്നും വാഹന പ്രശ്നങ്ങള്‍ക്ക് ഉടന്‍ പരിഹാരം കാണാമെന്നും ഡോ. അബ്ദുള്‍ സലാം കന്യാല്‍ അറിയിച്ചു.
ചടങ്ങില്‍ ചലച്ചിത്ര സംവിധായകന് വിജിതമ്പി, നടന് കൊല്ലം തുളസി എന്നിവര്‍ ഓര്‍മയുടെ പ്രവര്‍ത്തനങ്ങളെ അനുമോദിച്ചു.
അംജിത്ത് അടൂര്‍ (ഒഐസിസി യൂത്ത് കള്‍ച്ചറല്‍ സെക്രട്ടറി), ജയകൃഷ്ണന് മാസ്റര്‍ (ചിത്രകാരന്), അലീകുട്ടി ഒളവട്ടൂര്‍ (കെഎംസിസി ദമാം), ദേവദാസ് (നവോദയാ റഹിമ ഏരിയ കമ്മിറ്റി ) അബ്ദുള്‍ റസാഖ് (ഓര്മ സുബര്ക്കത്ത് 2015 മെയിന്‍ സ്പാണ്‍സര്‍ സഫാ സലാമതെക് മെഡിക്കല്‍ സെന്റര്‍) തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.
ചടങ്ങില്‍ കാന്‍സര്‍ബാധിതരായ തൃശൂര്‍ സ്വദേശി മജീത് വാലിപറമ്പില്‍, പൊന്നാന്നി സ്വദേശി പി.ബാലന് എന്നിവര്‍ക്കുള്ള ജീവകാരുണ്യ ഫണ്ട് കൈമാറി. തുടര്‍ന്ന് അഭിജിത്ത് കൊല്ലം നയിച്ച ഗാനമേള, നസിം കലാഭവന്റെ വണ്‍മാന്‍ഷോ, കലാമണ്ഡലത്തില്‍നിന്നു പ്രാവീണ്യം സിദ്ധിച്ച നൃ ത്താധ്യാപികമാരായ ജയശ്രീ നായര്‍, ജയ്നി ജോജു, സൌമൃ വിനോദ് നൃത്താധ്യാപകനായ സിറാജ് ആലപ്പി എന്നിവരുടെ 140 -ല്‍ പരം ശിഷ്യരുടെ നൃ ത്തനിര്ത്യങ്ങള്, അല്‍ ഹസാ നാദം കലാസമതിയുടെ ശിങ്കാരിമേളം തുടങ്ങിയവ അരങ്ങേറി. സഫാ സലാമതെക് മെഡിക്കല്‍ സെന്ററിന്റെ സഹരണത്തോടെ നടന്ന സൌജന്യ മെഡിക്കല്‍ ക്യാമ്പ് ജീവകാരുണ്യ പ്രര്‍ത്തനങ്ങള്‍ക്കു മാറ്റുകൂട്ടി.
വൈസ് പ്രസിഡന്റ് വേണുഗോപാല്‍, ജോയിന്റ് സെക്രട്ടറി ജി. അഭിലാഷ്, ആര്. ദിലീപ്കുമാര്, സാജു സെബാസ്റ്യന്‍, നബീല്‍ നൈതല്ലൂര്‍, വേണുകുമാര്‍, അസീസ്, വി.പി. അബൂബക്കര്‍, പി.കെ റഫീക്ക്, അബ്ദുള്‍ നിസാര്‍ സന്ദീപ് സതൃാ, മീഡിയ കണ്‍വീനര്‍ ബി.എല്‍. സുരേഷ്കുമാര്‍ എന്നിവര്‍ നേതൃത്വം നല്കി. എക്സിക്യൂട്ടീവ് അംഗം സി.കെ. ശശീന്ദ്രന് നന്ദി പറഞ്ഞു.
റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം