ഇര്‍ഫാന്‍ പഠാന്‍ ദുബായി തുംബൈ ഹോസ്പിറ്റല്‍ സന്ദര്‍ശിച്ചു
Monday, December 21, 2015 8:41 AM IST
ദുബായി: ഇന്ത്യന്‍ ദേശീയ ക്രിക്കറ്റ് ടീം അംഗമായിരുന്ന ഇര്‍ഫാന്‍ പഠാന്‍ ദുബായി തുംബൈ ഹോസ്പിറ്റല്‍ സന്ദര്‍ശിച്ചു.

‘ഇീൌി ഥീൌൃ ടലുേ ീ ആലമ ഉശമയലലേ’ പ്രോഗ്രാമിലെ മുഖ്യാതിഥിയായി എത്തിയ ഇന്ത്യയിലെ പ്രമുഖ ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പഠാനെ തുംബൈ ഹോസ്പിറ്റല്‍ ദുബായി ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ഡോ. അഷുതോഷ് സൂദ്, ഡോ. സമീര്‍ കുമാര്‍, തുംബൈ ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേറ്റീവ് ടീം അംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

ക്രിക്കറ്റ് താരവുമായി സ്വതന്ത്രമായി സംവദിക്കാനും ഫോട്ടോകള്‍ എടുക്കുന്നതിനും എത്തിയ ആരാധകരുമായി ഇര്‍ഫാന്‍ പഠാന്‍ സൌഹൃദം പങ്കിട്ടു. യുഎഇ ലെ ആരോഗ്യ വിദ്യാഭ്യാസ മേഖലയില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന തുംബൈ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ അത്യാധുനിക സൌകര്യങ്ങളോടെ പ്രവര്‍ത്തിക്കുന്ന ദുബായി തുംബൈ ഹോസ്പിറ്റലിന്റെ പ്രവര്‍ത്തനം ശ്ളാഘനീയമാണെന്ന് ഇര്‍ഫാന്‍ പഠാന്‍ പ്രസ്താവിച്ചു.

റിപ്പോര്‍ട്ട്: ഷാജ് ഹമീദ്