തുംബൈ ഗ്രൂപ്പ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
Monday, December 21, 2015 8:40 AM IST
അജ്മാന്‍: യുഎഇ -ലെ ആരോഗ്യ വിദ്യാഭ്യാസ മേഖലയില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന തുംബൈ ഗ്രൂപ്പ്, ഹ്യൂമന്‍ റിസോഴ്സസ് ഡിപ്പാര്‍ട്ട്മെന്റിന്റെ ആഭിമുഖ്യത്തില്‍ അജ്മാന്‍ ജിഎംസി ആശുപത്രിയില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായി സംഘടിപ്പിക്കുന്ന ക്യാമ്പ് പൊതു സമൂഹത്തില്‍ രക്തദാന ബോധവത്കരണത്തിന് ഉപകരിക്കുമെന്നും ആരോഗ്യ വിദ്യാഭ്യാസ മേഖലയില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനു തുംബൈ ഗ്രൂപ്പ് ചാരിറ്റബിള്‍ ട്രസ്റ് പ്രതിജ്ഞാബദ്ധമാണെന്നു തുംബൈ ഗ്രൂപ്പ് സ്ഥാപക പ്രസിഡന്റ് തുംബൈ മൊയ്തീന്‍, തുംബൈ ഗ്രൂപ്പ് ഹെല്‍ത്ത്കെയര്‍ ഡിവിഷന്‍ വൈസ് പ്രസിഡന്റ് അക്ബര്‍ മൊയ്തീന്‍ തുംബൈ എന്നിവര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ഷാജ് ഹമീദ്