ജിസിസി ചെങ്കള കെഎംസിസി സിഎച്ച് സെന്റര്‍ ഖത്തര്‍ ചാപ്റ്റര്‍ രൂപീകരിച്ചു
Monday, December 21, 2015 8:38 AM IST
ദോഹ: ജിസിസി ചെങ്കള പഞ്ചായത്ത് സിഎച്ച് സെന്റര്‍ സെന്‍ട്രല്‍ കമ്മിറ്റിയുടെ കീഴില്‍ ഖത്തര്‍ ചാപ്റ്റര്‍ നിലവില്‍ വന്നു. ഖത്തര്‍ ചാപ്റ്റര്‍ പ്രഥമ യോഗം സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് ബഷീര്‍ ചെര്‍ക്കള അധ്യക്ഷത വഹിച്ചു. ഖത്തര്‍ കെഎംസിസി കാസര്‍ഗോഡ് മണ്ഡലം പ്രസിഡന്റ് മൊയ്തീന്‍ ആധുര്‍ ഉദ്ഘാടനം ചെയ്തു. സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി ഷാനിഫ് പൈക്ക സ്വാഗതം പറഞ്ഞു. നൌഫല്‍ മല്ലം, അലി ചേരൂര്‍ എന്നിവര്‍ പ്രസംഗിച്ചു. അബ്ദുല്‍ റഷീദ് ബാലടുക്ക നന്ദി പറഞ്ഞു

പുതിയ ഭാരവാഹികളായി മൊയ്ദീന്‍ ആധുര്‍, ബഷീര്‍ ചെര്‍ക്കള, ഷാനിഫ് പൈക്ക (രക്ഷാധികാരികള്‍), അലി ചേരൂര്‍ (പ്രസിഡന്റ്), ജമാല്‍ പൈക്ക, അബ്ദുല്‍ റഹിമാന്‍ കപ്പനടുക്കം, അഷ്റഫ് നെല്ലികട്ട, ബഷീര്‍ ബംബ്രാണി (വൈസ് പ്രസിഡന്റുമാര്‍), നൌഫല്‍ മല്ലം (ജനറല്‍ സെക്രട്ടറി), യാസുര്‍ അരാഫത്ത് ചേരൂര്‍, നൌഷാദ് കെ.ഇ. ബാലടുക്ക, റഹീം ജിം പൈക്ക, സി.എച്ച്. ഷെഹറാന്‍ (ജോയിന്റ് സെക്രട്ടറിമാര്‍), അബ്ദുല്‍ റഷീദ് ബാലടുക്ക (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.