മക്കരപറമ്പ് സ്വദേശി ജിദ്ദയില്‍ നിര്യാതനായി
Monday, December 21, 2015 8:37 AM IST
ജിദ്ദ: മലപ്പുറം മക്കരപറമ്പ് കാച്ചിനിക്കാട് ചേലക്കല്‍ അബ്ദുള്‍ കരീം(58) ഹൃദയാഘാതം മൂലം ജിദ്ദയില്‍ നിര്യാതനായി.

ബനീമാലിക്കില്‍ പ്ളാസ്റിക് കടയില്‍ ജോലി ചെയ്തു വരികയായിരുന്നു. ഫാത്തിമയാണ് ഭാര്യ. മക്കള്‍: ഷുക്കൂര്‍, അബ്ദുള്‍ ഗഫൂര്‍, അബ്ദുള്‍ ഹാരിസ്, റുബീന, സജ്ന, റൈഹാനത്ത്, ഫര്‍സാന. മക്കയില്‍ ജോലി ചെയ്യുന്ന കുഞ്ഞിമുഹമ്മദ് സഹോദരനാണ്.

ജിദ്ദ മഹ്ജര്‍ കിംഗ് അബ്ദുള്‍ അസീസ് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലുള്ള മൃതദേഹം ജിദ്ദയില്‍ മറവ് ചെയ്യുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍