'കഥയുടെ കഥ' എന്ന ചെറുകഥ പഠനക്കളരി ഡിസംബര്‍ 25ന്
Monday, December 21, 2015 8:37 AM IST
ജിദ്ദ: ഗ്രന്ഥപ്പുരയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന 'കഥയുടെ കഥ' എന്ന ചെറുകഥ പഠനക്കളരി ഡിസംബര്‍ 25ന് (വെള്ളി) ഉച്ചകഴിഞ്ഞ് 2.30 അഹ്ദാബ് ഇന്റര്‍ നാഷണല്‍ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കും.

ജിദ്ദയിലെ വ്യത്യസ്ത സ്കൂളുകളില്‍ പഠിക്കുന്ന പ്രവാസി വിദ്യാര്‍ഥികള്‍ക്കുവേണ്ടി മലയാള ഭാഷയും സാഹിത്യവും പരിചയപ്പെടുത്തുന്നതിനും എങ്ങനെ രസകരമായ ചെറുകഥകള്‍ തയാറാക്കാം എന്ന പരിശീലനവുമാണു കഥയുടെ കഥ.

പ്രശസ്ത എഴുത്തുകാരന്‍ അബു ഇരിങ്ങാട്ടീരി പരിശീലനത്തിന് നേതൃത്വം നല്‍കും. രസകരമായ കഥയുടെ ലോകത്തേക്കു വിദ്യാര്‍ഥികളെ സ്വാഗതം ചെയ്യുന്ന പരിപാടിയില്‍ സാമൂഹ്യ-സാംസ്കാരിക-മാധ്യമ രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും.

താല്പര്യമുള്ളവര്‍ ഴൃമവേമുുൌൃമഷലററമവ@ഴാമശഹ.രീാ ഇ മെയില്‍ അയക്കുകയോ അല്ലങ്കില്‍ ഷാജു അത്താണിക്കല്‍ 0535201236, സിറാജ് കരുമാടി 0567174367 നേരിട്ട് രജിസ്റര്‍ ചെയ്യുകയോ വേണമെന്നു സംഘാടകന്‍ ബഷീര്‍ തൊട്ടിയന്‍ അറിയിച്ചു

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍