മിനിസോട്ട മലയാളി അസോസിയേഷന്‍ ക്രിസ്മസ് ആഘോഷിച്ചു
Monday, December 21, 2015 8:36 AM IST
മിനിയാപ്പോളീസ്: മിനിസോട്ട മലയാളി അസോസിയേഷന്‍ (എംഎംഎ) വിപുലമായ പരിപാടികളോടെ ക്രിസ്മസ് ആഘോഷിച്ചു.

ഉച്ചഭക്ഷണത്തെതുടര്‍ന്ന് വിവിധ കലാപരിപാടികള്‍ അരങ്ങേറി. ബോണിയ ബിജുവും റോസ സാബുവും ചേര്‍ന്ന് ആഘോഷ പരിപാടികള്‍ മുകവുറ്റതാക്കി. തുടര്‍ന്ന് കുട്ടികളുടെ ഡാന്‍സ്, ക്രിസ്മസ് കരോള്‍ എന്നിവ നടന്നു. ക്രിസ്മസ് ട്രീ മത്സരത്തില്‍ സിജോ ഒന്നാം സ്ഥാനവും കേക്കു മത്സരത്തില്‍ സിമി ജോയ്, സിന്ധു നായര്‍, സുമ നായര്‍ എന്നിവര്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. ഫാ. ഏബ്രഹാം കൊച്ചുപുര ക്രിസ്മസ് സന്ദേശം നല്‍കി. പ്രസിഡന്റ് സുരേഷ് നായര്‍ സ്വാഗതവും സെക്രട്ടറി ബിജു ആന്‍ഡ്രൂസ് നന്ദിയും പറഞ്ഞു. അശ്വതി മുട്ടശേരില്‍ അവതരാരകയായിരുന്നു.

തുടര്‍ന്ന് എംഎംഎയുടെ ബോര്‍ഡിലേക്കു പുതിയതായി തെരഞ്ഞെടുക്കപ്പെട്ടവരെ പരിചയപ്പെടുത്തി.