കുവൈത്ത് കെഎംസിസി മെംബര്‍ഷിപ്പ് കാമ്പയിന്‍
Monday, December 21, 2015 8:34 AM IST
കുവൈത്ത് സിറ്റി: കുവൈത്ത് കെഎംസിസി മെംബര്‍ഷിപ്പ് വിതരണത്തിനു ഡിസംബര്‍ 21നു(തിങ്കള്‍) തുടക്കം കുറിക്കും.

മെംബര്‍ഷിപ്പ് വിതരണവും കമ്മിറ്റി രൂപീകരണവും സംബന്ധിച്ച മാനദണ്ഡങ്ങള്‍ക്ക് അബാസിയ റിഥം ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന നാഷണല്‍ കൌണ്‍സില്‍ അംഗീകാരം നല്‍കി. ഉപദേശക സമിതി അംഗം ഗാലിബ് അല്‍ മഷ്ഹൂര്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഷറഫുദ്ദീന്‍ കണ്ണേത്ത് അധ്യക്ഷത വഹിച്ചു.

നിലവിലുള്ള അംഗങ്ങളുടെ പേരും വിലാസവും പ്രിന്റ് ചെയ്ത ഫോറമാണ് അംഗത്വം പുതുക്കുന്നതിനു നല്‍കുക. പുതുതായി ചേരുന്നവര്‍ക്കു പ്രത്യേകം നമ്പരിട്ട ഫോറം നല്‍കും. കെഎംസിസിയുടെ പേരില്‍ വ്യാജ മെംബര്‍ഷിപ്പ് ഫോറം പ്രചരിക്കുന്നതിനാല്‍ അംഗങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നു യോഗം നിര്‍ദേശിച്ചു.

കോഴിക്കോട് വിമാനത്താവളത്തില്‍ ഹക്കീം റൂബ എന്ന പ്രവാസിയോടു കസ്റംസ് അധികൃതര്‍ നടത്തിയ കൈയേറ്റം പ്രതിഷേധാര്‍ഹമാണെന്നും കുറ്റക്കാര്‍ക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

ഉപദേശക സമിതി അംഗം പി.എ. റഷീദ്, ഭാരവാഹികളായ കെ.ടി.പി. അബ്ദു റഹ്മാന്‍, ഫാറൂഖ് ഹമദാനി, അബ്ദുല്‍ അസീസ് വലിയകത്ത്, പി.വി. ഇബ്രാഹിം, ഗഫൂര്‍ വയനാട്, മുഹമ്മദ് അസ്ലം കുറ്റിക്കാട്ടൂര്‍, ഇസ്മായില്‍ ബേവിഞ്ച, അജ്മല്‍ വേങ്ങര എന്നിവര്‍ പ്രസീഡിയം നിയന്ത്രിച്ചു. ജനറല്‍ സെക്രട്ടറി ബഷീര്‍ ബാത്ത സ്വാഗതവും ട്രഷറര്‍ എച്ച്. ഇബ്രാഹിം കുട്ടി നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍