ഒമാന്‍ സെന്‍ട്രല്‍ ബാങ്ക് പലിശനിരക്കുയര്‍ത്തില്ല: സിബിഒ എക്സിക്യൂട്ടീവ് പ്രസിഡന്റ്
Monday, December 21, 2015 7:33 AM IST
മസ്കറ്റ്: ഒമാന്‍ റിപ്പോ-റിവേര്‍സ് റിപ്പോ നിരക്കുകള്‍ വര്‍ധിപ്പിക്കില്ലെന്നു സെന്‍ട്രല്‍ ബാങ്ക് ഓഫ് ഒമാന്‍ എക്സിക്യൂട്ടീവ് പ്രസിഡന്റ് ഹമൂദ് സന്‍ഗൂര്‍ അല്‍ സദ്ജാലി പറഞ്ഞു. യു.എസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്കുയര്‍ത്തിയതിനെ തുടര്‍ന്ന് യുഎഇ ബഹറിന്‍, സൌദി അറേബ്യ, കുവൈറ്റ് തുടങ്ങിയ ജിസിസി രാജ്യങ്ങള്‍ പലിശ നിരക്കുയര്‍ത്തിയിരുന്നു.ഇതു മൂലം 0.25 പൊയന്റിന്റെ വര്‍ധനയാണ് വന്നത്.

ഇപ്പോഴുള്ള സാഹചര്യങ്ങളില്‍ അടിസ്ഥാന നിരക്കുകളില്‍ മാറ്റം വരുത്തുവാന്‍ ഒമാന് യാതൊരു പദ്ധതിയുമില്ലെന്നു സിബിഒ മേധാവി വ്യക്തമാക്കി.

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം