തിരുവനന്തപുരം സ്വദേശി റിയാദില്‍ മരിച്ചു
Monday, December 21, 2015 7:32 AM IST
റിയാദ്: വര്‍ക്കല അയിരൂര്‍ സ്വദേശി കമലേശന്‍ നായര്‍ (54) ഹൃദയാഘാതം മൂലം റിയാദില്‍ മരിച്ചു, 25 വര്‍ഷമായി റിയാദില്‍ ജോലി ചെയ്തുവരുന്നു. ഭാര്യ ശ്രീകല. അനൂപ് രാഹുല്‍, അഖില്‍ രാഹുല്‍, അനന്തു രാഹുല്‍ എന്നിവര്‍ മക്കളാണ്. റിയാദിലുള്ള ഭാര്യാ സഹോദരന്‍ സതീഷ് കുമാര്‍, സുഹൃത്തുക്കളായ ഷിബു, സജീവ് എന്നിവരും ജീവകാരുണ്യപ്രവര്‍ത്തകനായ നൂറുദ്ദീന്‍ കൊട്ടിയവും മരണാനന്തര നടപടികള്‍ക്കായി രംഗത്തുണ്ട്. രണ്ട് ദിവസത്തിനകം മൃതദേഹം നാട്ടിലയയ്ക്കുമെന്നു നൂറുദ്ദീന്‍ കൊട്ടിയം അറിയിച്ചു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍