ന്യൂനപക്ഷ പ്രീണനം; ധവളപത്രമിറക്കണം എസ്കെഐസി സൌദി നാഷണല്‍ കമ്മിറ്റി
Monday, December 21, 2015 7:31 AM IST
റിയാദ്: ന്യൂനപക്ഷ പ്രീണനമെന്നപേരില്‍ ചിലര്‍ നടത്തുന്ന ആരോപങ്ങളുടെയും പ്രചരണങ്ങളുടെയും സത്യാവസ്ഥ സമൂഹമറിയാന്‍ കേരളത്തിലെ ഓരോ സമൂഹത്തിനും ലഭിച്ചിട്ടുള്ള ഉദ്യോഗ പങ്കാളിത്വം, സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍, സര്‍ക്കാര്‍ പതിച്ചു നല്‍കിയ ഭൂമികള്‍ എന്നിവയെ കുറിച്ച് സര്‍ക്കാര്‍ ധവളപത്രമിറക്കി സത്യാവസ്ഥ സമൂഹമറിയാന്‍ അവസരമുണ്ടാക്കണമെന്നും അടിസ്ഥാനരഹിത ആരോപണങ്ങളുന്നയിച്ച് മതസ്പര്‍ധ ഉണ്ടാക്കുന്നവര്‍ക്കെതിരേ നടപടി സ്വീകരിക്കുന്നതില്‍ പക്ഷപാതിത്വമരുതെന്നും അനര്‍ഹമായത് എന്തെങ്കിലും മുസ്ലിം സമൂഹത്തിനു ലഭിച്ചിട്ടുണ്ടങ്കില്‍ അവ തിരിച്ചു നല്‍കി സമുദായം മാതൃക കാണിക്കണമെന്നും സമസ്ത കേരള ഇസ്ലാമിക് സെന്റര്‍ സൌദി നാഷണല്‍ കമ്മിററി ഭാരവാഹികളായ അബൂബക്കര്‍ ഫൈസി ചെങ്ങമനാട്, അലവിക്കുട്ടി ഒളവട്ടൂര്‍ (റിയാദ്) അബ്ദുറഹ്മാന്‍ മൌലവി ഓമാനൂര്‍ (മക്ക) സെയ്തു ഹാജി മുന്നിയൂര്‍ (മദീന) ഉബൈദുളള തങ്ങള്‍ മേലാററൂര്‍ (ജിദ്ദ) ഇസ്മാഈല്‍ ഹാജി ചാലിയം (ബുറൈദ) ഇബ്രാഹീം ഓമശേരി (ദമ്മാം) തുടങ്ങിയവര്‍ ആവശ്യപ്പെട്ടു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍