ഷിക്കാഗോ അയ്യപ്പ സേവാ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ അയ്യപ്പന്‍ വിളക്കു മഹോത്സവം 25-ന്
Monday, December 21, 2015 7:28 AM IST
ഷിക്കാഗോ: ശ്രീധര്‍മശാസ്താവിന്റെ അപദാനങ്ങളും ശരണംവിളികളും അലയടിച്ചുയരുന്ന ഈ മണ്ഡലവ്രതകാലത്ത് ഷിക്കാഗോയിലെ അയ്യപ്പഭക്തര്‍ക്കായി അയ്യപ്പസേവാ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ അയ്യപ്പന്‍ വിളക്കു മഹോത്സവം ആഘോഷിക്കുന്നു.

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പരമ്പരാഗതമായി ആഘോഷിച്ചു വരുന്ന ഒരു ആചാരാനുഷ്ഠാനമാണ് അയ്യപ്പന്‍വിളക്ക്. ഭക്തജനങ്ങള്‍ സ്വാമിമന്ത്രങ്ങള്‍ ഉരുവിട്ട് വ്രതശുദ്ധിയോടെ ഭക്തിപുരസരം ക്ഷേത്രങ്ങളില്‍ ഒരുമിച്ചുകൂടി നടത്തുന്ന ഈ ചടങ്ങുകളില്‍ ശബരീസന്നിധാനത്തില്‍ എത്തിച്ചേരാന്‍ സാധിക്കാത്ത ഭക്തജനങ്ങള്‍ സ്വാമി ദര്‍ശനപുണ്യവും അനുഗ്രഹവും നേടുന്നു.

ഷിക്കാഗോയിലെ അയ്യപ്പ സേവാസംഘത്തിന്റെ ആഭിമുഖ്യത്തില്‍ അയ്യപ്പന്‍വിളക്ക് മഹോത്സവം ഡിസംബര്‍ 25-നു വിവിധ ആഘോഷപരിപാടികളോടുകൂടി ഒശിറൌ ഠലാുഹല ീള ഏൃലമലൃേ ഇവശരമഴീ, ഘലാീി ല്‍ വച്ചു നടത്തുന്നതായിരിക്കും. രാവിലെ ഒമ്പതിനു ആരംഭിച്ച് വൈകുന്നേരം എട്ടിനു പര്യവസാനിക്കുന്ന ചടങ്ങുകളില്‍ ഗണപതിഹോമം, വിഷ്ണു പൂജ, ദേവീപൂജ , ശിവപൂജ എന്നിവക്കു ശേഷം, അയ്യപ്പപൂജകളും ഭജനയോടും അഭിഷേകത്തിനോടും ഒപ്പം നാദസ്വരത്തിന്റെയും ശരണം വിളികളുടേയും അകമ്പടിയോടു കൂടി നടത്തുന്ന ഘോഷയാത്രയും ഉണ്ടായിരിക്കുന്നതാണ്. വൈകുന്നേരം പടിപൂജയും, അര്‍ച്ചനയും ഹരിവരാസനത്തിനും ശേഷം മഹാപ്രസാദത്തോടെ അയ്യപ്പന്‍വിളക്ക് പര്യവസാനിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്കായി സന്ദര്‍ശിക്കുക ംംം.ംമാശമ്യ്യമുുമ.ീൃഴ ീൃ ലാമശഹ മ മ്യ്യമുുമടല്മടമിഴവമാഠലമാ@ഴാമശഹ.രീാ

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം