സ്നേഹസംഗീതവുമായി എം.ജി. ശ്രീകുമാര്‍ അമേരിക്കയില്‍ എത്തുന്നു
Monday, December 21, 2015 7:28 AM IST
ഷിക്കാഗോ: ക്രിസ്തുദേവനെ വാഴ്ത്തുന്ന അതിമധുരമായ 'സ്നേഹസംഗീതം 2016' എന്ന ക്രിസ്തീയ ഗാനങ്ങളുമായി മലയാളത്തിന്റെ പ്രമുഖ ഗായകന്‍ എം.ജി. ശ്രീകുമാര്‍ അമേരിക്കയില്‍ എത്തുന്നു. പ്രമുഖ മലയാള പിന്നണിഗായിക രഞ്ജിനി ജോസും ചേരുന്നു.

2015 നവംബറില്‍ കാനഡയില്‍ ,സെന്റ് അല്‍ഫോന്‍സ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ച് എഡ്മണ്ടന്‍, സെന്റ് തോമസ് മാര്‍ത്തോമ ചര്‍ച്ച് കാല്‍ഗറി, സെന്റ് അല്‍ഫോന്‍സ് കാത്തലിക് ചര്‍ച്ച് വാന്‍കുവര്‍, സെന്റ് മാത്യു മാര്‍ത്തോമ ചര്‍ച്ച് ടൊറന്റോ തുടങ്ങിയ ദേവാലയങ്ങളില്‍ വിജയകരമായി അവതരിപ്പിക്കപ്പെട്ട സ്നേഹസംഗീതം എന്ന ക്രിസ്ത്യന്‍ ഡിവോഷനല്‍ കോണ്‍സര്‍ട്ട് 2016 ഏപ്രില്‍, മെയ് മാസങ്ങളിലാണ് അമേരിക്കയില്‍ അവതരിപ്പിക്കുന്നത്.

സ്റാര്‍ എന്റെര്‍റ്റൈന്‍മെന്റ്, ആല്‍ബെര്‍ട്ട ലിമിറ്റഡ് എന്നീ പ്രമുഖ ബാനറുകള്‍ ആണ് 'സ്നേഹസംഗീതം 2016' അമേരിക്കയില്‍ അവതരിപ്പിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോസഫ് ഇടിക്കുള (201 421 5303), ജോര്‍ജ് വര്‍ഗീസ് (567 698 7827), ക്രിസിന്‍ പൈനാടത്ത് (403 619 5005).