യൂറോപ്പിലെ പുണ്യസ്ഥലങ്ങളിലേക്കു തീര്‍ഥാടനം 2016 മേയ് 8 മുതല്‍ 19 വരെ
Monday, December 21, 2015 7:27 AM IST
ഷിക്കാഗോ: ഷിക്കാഗോ തിരുഹൃദയ ഫൊറോനയുടെ ആഭിമുഖ്യത്തില്‍ 2016 മെയ് എട്ടിനു ഞായര്‍ മുതല്‍ 19 വ്യാഴം വരെ യൂറോപ്പിലെ ചരിത്രപ്രസിദ്ധമായ പുണ്യസ്ഥലങ്ങളിലേക്കു തീര്‍ഥാടനം സംഘടിപ്പിക്കുന്നു. ഈ തീര്‍ത്ഥാടനത്തിലെ ചില കാഴ്ചകള്‍ താഴെപ്പറയുന്നവയാണ്.

വത്തിക്കാന്‍ സിറ്റി: ജൂബിലി വര്‍ഷങ്ങളില്‍ മാത്രം തുറക്കുന്ന സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ വിശുദ്ധ കവാടം, സിസ്റ്റെയിന്‍ ചാപ്പല്‍, വത്തിക്കാന്‍ മ്യൂസിയം, കൊളോസ്സിയം, മാര്‍പാപ്പയുടെ പൊതുദര്‍ശനം, സെന്റ് പീറ്റേഷ്സ് ബസിലിക്ക, റോമിലെ മറ്റു പ്രധാന കാഴ്ചകള്‍.
അസീസി: വിശുദ്ധ ഫ്രാന്‍സിസ്, വിശുദ്ധ ക്ളാര എന്നിവരുടെ പുണ്യസ്ഥലങ്ങള്‍,
മോണ്ടിച്ചിയാരി: മരിയന്‍ ദര്‍ശനം നടന്ന റോസാ മിസ്റിക്കാ
വെനീസ്: കനാല്‍ ക്രൂസ്
പാദുവാ: വിശുദ്ധ അന്തോനീസിന്റെ ബസലിക്കാ
ലൂര്‍ദ്: മരിയന്‍ തീര്‍ത്ഥാടന കേന്ദ്രത്തിലെ മെഴുകുതിരി പ്രദക്ഷിണം
സരഗോസാ: മരിയന്‍ തീര്‍ഥാടന കേന്ദ്രം
ആവില: വിശുദ്ധ ത്രേസ്യായുടെ അഴുകാത്ത ഭൌതികശരീരം
സാന്‍ഡിയാഗോ: വിശുദ്ധ യാക്കോബ് ശ്ളീഹായുടെ കത്തീഡ്രല്‍
ഫാത്തിമാ: മരിയന്‍ തീര്‍ഥാടന കേന്ദ്രം
ലിസ്ബോണ്‍: വിശുദ്ധ അന്തോണിയുടെ ജന്മസ്ഥലം, വാസ്കോഡഗാമായുടെ നാട്.

തീര്‍ത്ഥാടനങ്ങള്‍ക്കു നേതൃത്വം നല്‍കി പരിചയമുള്ള ഫൊറോന വികാരി ഫാ. ഏബ്രഹാം മുത്തോലത്ത് ഈ തീര്‍ഥാടനത്തിനു നേതൃത്വം നല്‍കുന്നു. മാത്യൂസ് പില്‍ഗ്രിമേജാണു യാത്രാക്രമീകരണങ്ങള്‍ ചെയ്യുന്നത്. യാത്രചെലവ് 2,700- 2,999 ഡോളര്‍.

ഇതില്‍ പങ്കെടുക്കുവാനാഗ്രഹിക്കുന്നവര്‍ താഴെപറയുന്ന ആരുടെയെങ്കിലും പക്കല്‍ അഡ്വാന്‍സ് തുകയായി 500 ഡോളര്‍, പാസ്പോര്‍ട്ടിന്റെ കോപ്പി എന്നിവ നല്‍കി പേരു രജിസ്റര്‍ ചെയ്യുക. ആദ്യം രജിസ്റര്‍ ചെയ്യുന്ന 36 പേര്‍ക്കായിരിക്കും ഇതില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കുക.

റിപ്പോര്‍ട്ട്: ബിനോയി കിഴക്കനടി