തോമസ് മാത്യു (മാത്തുക്കുട്ടി-79) ഉറുമ്പയ്ക്കല്‍ നിര്യാതനായി
Monday, December 21, 2015 7:27 AM IST
ചങ്ങനാശേരി: മാമ്മൂട് ഉറുമ്പയ്ക്കല്‍ തോമസ് മാത്യു (മാത്തുക്കുട്ടി -79) നിര്യാതനായി. പരേതന്‍ കണ്ണിമല സെന്റ് ജോസഫ് ഹൈസ്കൂള്‍ റിട്ട. ഹെഡ്മാസ്ററായിരുന്നു.

ഭാര്യ: അന്നമ്മ ആന്റണി മാമ്മൂട്, ചെത്തിപ്പുഴ കുടുംബാംഗമാണ്. മക്കള്‍: ബിനു മാത്യു ഉറുമ്പയ്ക്കല്‍ (ഷിക്കാഗോ), ബീനാ ഉമ്മന്‍ (ഷിക്കാഗോ), ബിന്‍സി റോയി (ദുബായി). മരുമക്കള്‍: ബീന ആലുംപറമ്പില്‍ (ഷിക്കാഗോ), ഉമ്മന്‍ താമരവേലില്‍ (ഷിക്കാഗോ), റോയി ചേപ്പില, പള്ളിക്കൂട്ടുമ്മ (ദുബായി).

ഡിസംബര്‍ 22-ന് ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3.30-നു സ്വവസതിയില്‍ സംസ്കാരശുശ്രൂഷകള്‍ ആരംഭിക്കുന്നതും, തുടര്‍ന്നു മാമ്മൂട് ലൂര്‍ദ് മാതാ പള്ളി സെമിത്തേരിയില്‍ സംസ്കാരം നടത്തുന്നതുമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ബീന (708 444 2518 (യുഎസ്എ), 481- 2472229 (ഇന്ത്യ), ബിനു 91- 7034483225 (മൊബൈല്‍, ഇന്ത്യ).

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം