ഷിക്കാഗോ സീറോ മലബാര്‍ രൂപതയില്‍ വൈദീകരുടെ സ്ഥലംമാറ്റം
Saturday, December 19, 2015 10:37 AM IST
ഷിക്കാഗോ: ഫിലഡല്‍ഫിയ, ന്യൂജേഴ്സി എന്നീ സ്ഥലങ്ങളിലെ ക്നാനായ കാത്തലിക് മിഷനുകളുടെ ഡയറക്ടറായി ഫാ. റെനി ഏബ്രഹാമിനെയും കണക്ടിക്കട്ട്, റോക്ലാന്റ്, ബ്രോങ്ക്സ്-വെസ്റ്ചെസ്റര്‍ എന്നിവിടങ്ങളിലുള്ള ക്നാനായ കാത്തലിക് മിഷനുകളുടെ ഡയറക്ടറായി ഫാ. ജോസഫ് മാത്യു ആദോപ്പള്ളിയേയും സൌത്ത് ഫ്ളോറിഡ സെന്റ് ജൂഡ് ക്നാനായ കാത്തലിക് പള്ളി വികാരിയായി ഫാ. സുനി പടിഞ്ഞാറേക്കരയേയും ഷിക്കാഗോയിലെ മോര്‍ട്ടന്‍ഗ്രോവ്, മെയ്വുഡ് എന്നിവടങ്ങളിലെ ക്നാനായ ഇടവകകളുടെ സഹ വികാരിയായി ഫാ. ജോസ് ചിറപ്പുറത്തിനേയും രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് നിയമിച്ചു.

നിയമനങ്ങള്‍ ഡിസംബര്‍ 20-ന് (ഞായര്‍) മുതല്‍ നിലവില്‍വരുമെന്ന് രൂപത ചാന്‍സലര്‍ റവ. ഡോ. സെബാസ്റ്യന്‍ വേത്താനത്ത് അറിയിച്ചു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം