മാവേലിക്കര അസോസിയേഷന് പുതിയ ഭാരവാഹികള്‍
Saturday, December 19, 2015 10:36 AM IST
കുവൈത്ത്: കുവൈത്ത് മാവേലിക്കര അസോസിയേഷന്‍ പുതിയ ഭാരവാഹികളെ തെരഞ്ഞടുത്തു. പുതിയ ഭാരവാഹികളായി ബിനോയി ചന്ദ്രന്‍ (പ്രസിഡന്റ്), ബിജു കണ്ടിയൂരി (ജനറല്‍ സെക്രട്ടറി), പ്രമോദ് ചെല്ലപ്പന്‍ (ട്രഷറര്‍), ഫിലിപ്പ് സി.വി. തോമസ് (വൈസ് പ്രസിഡന്റ്), മാത്യു ചെന്നിത്തല (ജോ. സെക്രട്ടറി), ജ്യോതി കൃഷ്ണ (ജോ. ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

മധ്യ തിരുവിതാംകൂറിന്റെ സാംസ്കാരിക തലസ്ഥാനമെന്ന് അറിയപ്പെടുന്ന മാവേലിക്കരയുടെ കുവൈത്ത് അസോസിയേഷന്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും സാമൂഹിക സാംസ്കാരിക കലാ രംഗത്തിനും പ്രാമുഖ്യം നല്‍കുമെന്ന് പ്രസിഡന്റ് ബിനോയി ചന്ദ്രന്‍ അറിയിച്ചു. രക്ഷാധികാരി ഉല്ലാസ് കുമാര്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍