ഡബ്ള്യുഎംസി ന്യൂജേഴ്സി പ്രോവിന്‍സിന്റെ താത്കാലിക ഭരണസമിതി ചുമതലയേറ്റു
Saturday, December 19, 2015 10:35 AM IST
ന്യൂജേഴ്സി: ആഗോള പ്രഖ്യാപനത്തെ തുടര്‍ന്ന് വേള്‍ഡ് മലയാളി കൌണ്‍സില്‍ ന്യൂജേഴ്സി പ്രൊവിന്‍സ് ഡിസംബര്‍ 12-ന് എഡിസണ്‍ ഹോട്ടലില്‍ സംയുക്ത സമ്മേളനം സംഘടിപ്പിച്ചു.

തങ്കമണി അരവിന്ദന്‍ അധ്യക്ഷത വഹിച്ച സമ്മേളനം ചെന്നൈ വെള്ളപ്പൊക്ക ദുരിത ബാധിതര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. തുടര്‍ന്ന് ഡിസംബര്‍ ഒന്നിന് തിരുവനന്തപുരത്ത് നടന്ന ഐക്യ പ്രഖ്യാപന സമ്മേളനത്തിലെ തീരുമാനത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട ് 2005-ലെ ഗ്ളോബല്‍ ബൈലോ ഔദ്യോഗികമായി സ്വീകരിക്കാന്‍ സമ്മേളനത്തില്‍ തീരുമാനമായി. ഡോ. ജോര്‍ജ് ജേക്കബ്, തോമസ് മൊട്ടയ്ക്കല്‍ എന്നിവര്‍ പ്രാദേശികതലത്തിലെ സാഹചര്യങ്ങള്‍ക്കനുസൃതമായി ബൈലോയില്‍ മാറ്റങ്ങള്‍ വരുത്തണമെന്ന് അഭിപ്രായപ്പെട്ടു.

ഗ്ളോബല്‍. റീജണ്‍, പ്രൊവിന്‍സുകള്‍, കൌണ്‍സില്‍ എന്നീ വിവിധ തലങ്ങളിലുള്ള സംഘടനാ ഘടനയും പ്രവര്‍ത്തനങ്ങളും ആന്‍ഡ്രൂ പാപ്പച്ചന്‍ വിശദീകരിച്ചു.

ഏപ്രില്‍ 16-ന് നടത്തുന്ന ജനറല്‍ബോഡി തെരഞ്ഞെടുപ്പു വരെ തങ്കമണി അരവിന്ദന്റെ നേതൃത്വത്തില്‍ ഒരു താത്കാലിക ഭരണസമിതിയെ തെരഞ്ഞെടുത്തു.

ജനുവരി 16-ന് എഡിസണ്‍ ഹോട്ടലില്‍ വച്ച് റീജണ്‍ മീറ്റിംഗ് നടത്തുവാനും ചെന്നൈ വെള്ളപ്പൊക്ക ദുരിതാശ്വാസ ഫണ്ടിലേക്ക് ന്യൂജേഴ്സി പ്രൊവിന്‍സിന്റെ സംഭാവനയായി പതിനായിരം ഡോളറും ഒരു മെഡിക്കല്‍ സംഘത്തെ അയയ്ക്കാനും തീരുമാനിച്ചു.

സെക്രട്ടറി പിന്റോ ചാക്കോ നന്ദി പറഞ്ഞു. ആന്‍ഡ്രൂ പാപ്പച്ചന്‍, അലക്സ് വിളനിലം കോശി, തോമസ് മൊട്ടയ്ക്കല്‍, ഡോ. ജേക്കബ് തോമസ്, ഡോ. ഗോപിനാഥന്‍ നായര്‍, സുധീര്‍ നമ്പ്യാര്‍, ഡോ. എലിസബത്ത് മാമ്മന്‍, ജോണ്‍ തോമസ്, ഡോ. ജോര്‍ജ് ജേക്കബ്, പിന്റോ ചാക്കോ, ഫിലിപ്പ് മാരേട്ട്, വര്‍ഗീസ് തെക്കേക്കര, ചാക്കോ കോയിക്കലേത്ത് തുടങ്ങിയവര്‍ സംബന്ധിച്ചു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം