ഡബ്ള്യുഎംസി യൂണിഫൈഡ് പ്രൊവിന്‍സ് രൂപീകരിച്ചു
Saturday, December 19, 2015 9:14 AM IST
ഇര്‍വിംഗ്: വേള്‍ഡ് മലയാളി കൌണ്‍സില്‍ യൂണിഫൈഡ് പ്രൊവിന്‍സിന്റെ ഔദ്യോഗിക വിഭാഗവും വിഘടിത വിഭാഗവും പരസ്പരം കൈകോര്‍ത്ത് യൂണിഫൈഡ് ഉഎണ പ്രൊവിന്‍സ് രൂപീകരിച്ചു.

പാരഡൈസ് റസ്ററന്റില്‍ ചേര്‍ന്ന യോഗത്തില്‍ ഇരു വിഭാഗങ്ങളുടെയും പ്രതിനിധികള്‍ ഒപ്പുവച്ച മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റാന്റിംഗ് ആധാരമാക്കിയാണ് യുണിഫിക്കേഷന്‍ നടന്നത്.

ഗ്ളോബല്‍, റീജണ്‍, പ്രൊവിന്‍സ് തലങ്ങളില്‍ ഏഴു വര്‍ഷം മുമ്പ് വേര്‍പിരിഞ്ഞ കൂട്ടുകാര്‍ അടുത്ത കാലത്ത് തിരുവനന്തപുരം മസ്കറ്റ് ഹോട്ടലില്‍ നടത്തിയ കൂടിച്ചേരലിന്റെ പരിണിത ഫലമാണ് ഡാളസ് ഫോര്‍ട്ട്വര്‍ത്തില്‍ നടന്ന രൂപീകരണം.

പുതിയ ഭാരവാഹികളായി ഏലിക്കുട്ടി ഫ്രാന്‍സിസ് (ഗുഡ്വില്‍ അംബാസഡര്‍), ടി.സി. ചാക്കോ (അഡ്വൈസറി ചെയര്‍മാന്‍), ജോണ്‍ ഷെറി (ചെയര്‍മാന്‍), പി.സി. മാത്യു (പ്രസിഡന്റ്), തോമസ് ചെല്ലെത്ത് (വൈസ് പ്രസിഡന്റ്), വര്‍ഗീസ് കെ. വര്‍ഗീസ് (സെക്രട്ടറി), ഏബ്രഹാം മാലിക്കരുകയില്‍ (ട്രഷറര്‍) എന്നിവരേയും കമ്മിറ്റി അംഗങ്ങളായി രാജന്‍ മാത്യു, സാം മാത്യു എന്നിവരേയും തെരഞ്ഞെടുത്തു.

യൂത്ത് ഫോറം, സാഹിത്യ ഫോറം തൂടങ്ങിയവ രൂപീകരിക്കുമെന്നും നിന്നു പോയ നല്ല പദ്ധതികള്‍ നടപ്പാക്കി മലയാളി പ്രസ്ഥാനങ്ങള്‍ക്ക് മാതൃകയാകുമെന്നും ചെയര്‍മാന്‍ ജോണ്‍ ഷെറി, പ്രസിഡന്റ് പി.സി. മാത്യു എന്നിവര്‍ അറിയിച്ചു.