ഡാളസ് സൌഹൃദ വേദിയുടെ ക്രിസ്മസ്, ന്യൂ ഇയര്‍ ആഘോഷം ജനുവരി ഒമ്പതിന്
Saturday, December 19, 2015 9:12 AM IST
ഡാളസ്: ഡാളസ് സൌഹൃദ വേദിയുടെ നാലാമത് വാര്‍ഷികവും ക്രിസ്മസ്, ന്യൂ ഇയര്‍ ആഘോഷവും ജനുവരി ഒമ്പതിന് നടക്കും. വൈകുന്നേരം അഞ്ചിന് കരോള്‍ട്ടണിലുള്ള സെന്റ് ഇഗ്നേഷ്യസ് മലങ്കര ഓര്‍ത്താഡോക്സ് പള്ളി ഓഡിറ്റോറിയത്തിലാണ് ആഘോഷ പരിപാടികള്‍.

വൈസ് പ്രസിഡന്റ് ബാബു ജോര്‍ജ് സ്വാഗതം ആശംസിക്കും. സുകു വര്‍ഗീസ് യോഗ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും. പ്രസിഡന്റ് എബി തോമസ് അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തില്‍ പ്രഫ. സോമന്‍ വി. ജോര്‍ജ് (റിട്ട. പ്രഫ. പത്തനാപുരം സെന്റ് സ്റീഫന്‍ കോളജ്), റവ. സാം മാത്യു (പ്രസിഡന്റ്, കേരള എക്യുമെനികല്‍ ക്രിസ്ത്യന്‍ ഫെല്ലോഷിപ്പ്) എന്നിവര്‍ വിശിഷ്ടാതിഥികള്‍ ആയിരിക്കും.

ഡാളസിലെ പ്രമുഖരായ ഏബ്രഹാം തെക്കേമുറി, ഹരി പിള്ള സിപിഎ, ഫിലിപ്പ് തോമസ് സിപിഎ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു പ്രസംഗിക്കും.

തുടര്‍ന്ന് ഡാളസിലെ പ്രതിഭകളുടെ പുതുമയേറിയ വിവിധ കലാ പരിപാടികളും ഡിന്നറും ആഘോഷ പരിപാടികളുടെ ഭാഗമായി അരങ്ങേറും.

ഡാളസിലെ എല്ലാ സ്നേഹിതരെയും ആഘോഷ പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി സെക്രട്ടറി അജയകുമാര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: എബി മക്കപ്പുഴ