അമേരിക്കന്‍ കാഴ്ച്ചകളില്‍ ഫാര്‍മേഴ്സ് ബ്രാഞ്ച് മാര്‍ത്തോമ ചര്‍ച്ചിന്റെ ക്രിസ്മസ് ക്വയര്‍
Saturday, December 19, 2015 4:31 AM IST
ന്യൂയോര്‍ക്ക്: ഏഷ്യാനെറ്റ് അമേരിക്കന്‍ കാഴ്ച്ചകളില്‍ (പവേര്‍ഡ് ബൈ കോണ്‍ഫിഡന്റ് ഗ്രൂപ്പ്) ഈയാഴ്ച്ച ഡാളസ് ഫാര്‍മേഴ്സ് ബ്രാഞ്ചിലെ മാര്‍ത്തോമ ചര്‍ച്ചിന്റെ ക്രിസ്മസ് ക്വയര്‍ സംപ്രേഷണം ചെയ്യുന്നത്.

അമേരിക്കയിലെ ആദ്യകാല കുടിയേറ്റക്കാരില്‍ മുന്തിയ പങ്കും താമസിക്കുന്ന ടെക്സാസ് സംസ്ഥാനത്തിലെ ഡാളസില്‍ 1976 ലാണു ആദ്യ മാര്‍ത്തോമ പള്ളി നിലവില്‍ വരുന്നത്. 1996 ലാണു ഫാര്‍മേഴ്സ് ബ്രാഞ്ച് മാര്‍ത്തോമ പള്ളി സ്ഥാപിതമായത്.

റവ: സജി പി.സി, റവ: മാത്യു സാമുവേല്‍ എന്നിവരുടെ നേതൃത്വത്തില്‍ ജോസ് ചെറിയാനാണ് ക്വയര്‍ ഡയറക്ടര്‍. എം തോമസ് തോമസ്, ടി. വി. ചെറിയാന്‍, ചാക്കോ ശാസ്ത്രി എന്നിവര്‍ രചിച്ച ഗാനങ്ങളാണ് ഗായക സംഘം ആലപിച്ചത്. സിബി തലക്കുളം, രവി എടത്വ, മഹേഷ്, ബിജിലി ജോര്‍ജ്, ജോസഫ് ജോര്‍ജ് എന്നിവരാണ് പിന്നണി പ്രവര്‍ത്തകര്‍. പരിപാടിയിലേക്ക് പ്രേഷകരെ ആനയിക്കുന്നത് അഞ്ചു ബിജിലിയാണ്.

ഏഷ്യാനെറ്റ് അമേരിക്കന്‍ കാഴ്ച്ചകളുടെ അവതാരകന്‍ ഡോ: കൃഷ്ണ കിഷോറാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: പ്രൊഡ്യൂസര്‍ രാജു പള്ളത്ത്: 732 429 9529

റിപ്പോര്‍ട്ട്: വിനോദ് കൊണ്ടൂര്‍ ഡേവിഡ്