ക്ളോക്ക് മുഹമ്മദിനു പുറമെ സിക്ക് ബാലനേയും കയ്യാമംവച്ചു ജയിലിലടച്ചു
Saturday, December 19, 2015 4:30 AM IST
ആര്‍ലിംങ്ടണ്‍ (ടെക്സസ്): മൂന്നു മാസങ്ങള്‍ക്കു മുമ്പ് അധ്യാപകരെ കാണിക്കുന്നതിന് വിദ്യാലയത്തില്‍ കൊണ്ടുവന്ന സ്വയം നിര്‍മ്മിച്ച ഡിജിറ്റല്‍ ക്ളോക്ക് ബോംബാണെന്നു തെറ്റിദ്ധരിച്ച് മറ്റു വിദ്യാര്‍ത്ഥികളുടെ മുന്നില്‍ വച്ചു പോലീസ് വാഹനത്തില്‍ കയറ്റിക്കൊണ്ടുപോയി ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയ സംഭവത്തിനു ശേഷം ഏഴാം ക്ളാസ് വിദ്യാര്‍ത്ഥിയും സിക്ക് സമുദായാംഗവുമായ അര്‍മാന്‍ സിംഗിനെ (12) കയ്യാമം വെച്ചു രണ്ടു രാത്രി ടെക്സസ് ജയിലില്‍ പാര്‍പ്പിച്ച സംഭവത്തിനു ടെക്സസിലെ ആര്‍ലിംഗ്ടണ്‍ സ്കൂള്‍ സാക്ഷ്യംവഹിച്ചു.

കഴിഞ്ഞ ദിവസം സ്കൂളില്‍ എത്തിയ അര്‍മാന്‍ തമാശയായി തന്റെ ബാക്ക്പാക്കില്‍ ബോംബുണ്െടന്ന് സുഹൃത്തായ മറ്റൊരു വിദ്യാര്‍ത്ഥിയോട് പറഞ്ഞു. ഇതുകേട്ട വിദ്യാര്‍ത്ഥി അര്‍മാന്റെ ബാഗില്‍ ബോംബുണ്െടന്നും, നിക്കളസ് ജൂണിയര്‍ സ്കൂള്‍ ബോംബു വെച്ചു തകര്‍ക്കുമെന്നും അര്‍മാന്‍ പറഞ്ഞതായി അധികൃതരെ അറിയിച്ചു. ഇതിനെ തുടര്‍ന്നാണു പോലീസ് എത്തിയതും അറസ്റ് ചെയ്ത് വാരാന്ത്യം ജയിലില്‍ അടച്ചതും.

ബോംബുണ്െടന്നു പറഞ്ഞത് തമാശയായിട്ടാണെങ്കിലും, ക്ളാസ് റൂമില്‍ നിന്നും 16 വിദ്യാര്‍ത്ഥികളേയും, അധ്യാപകനേയും ഒഴിപ്പിച്ച് ബോംബില്ലെന്ന് പോലീസ് ഉറപ്പുവരുത്തിയിരുന്നു. ഇതിനു ശേഷമാണ് അര്‍മാനെ കയ്യാമം വെച്ചു ജയിലലടച്ചത്.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍