ടെലിവിഷന്‍ ചാനല്‍ ക്രൂവായി പ്രവര്‍ത്തിക്കുവാന്‍ താത്പര്യമുള്ള യുവതീ-യുവാക്കള്‍ക്ക് അവസരം
Saturday, December 19, 2015 4:30 AM IST
ന്യൂയോര്‍ക്ക്: അമേരിക്ക, കാനഡ, യുകെ, യൂറോപ്പ്, കേരളം, ഗള്‍ഫ് തുടങ്ങി ലോകത്തിന്റെ എല്ലാ പ്രമുഖനഗരങ്ങളിലും ജോയ് ടെലിവിഷന്‍ നെറ്റ് വര്‍ക്കിന്റെ ചാനല്‍ ക്രൂവുമായി പ്രവര്‍ത്തിക്കുവാന്‍ താത്പര്യമുള്ള യുവതീയുവാക്കള്‍ക്ക് അവസരം ഒരുക്കുന്നു. ടെലിവിഷന്‍ ഷോകള്‍, ഡോക്യുമെന്ററി, കൊമേഴ്സല്‍ പ്രോഗ്രാം നിര്‍മാതാക്കള്‍, അവതാരകര്‍, റിപ്പോര്‍ട്ടര്‍, ന്യുസ് എഡിറ്റര്‍ തുടങ്ങി വിവിധ മേഖലകളില്‍ പ്രാവിണ്യം തെളിയിച്ചവര്‍ക്കാണ് അവസരം.

അമേരിക്കയിലെ അറ്റലാന്റയില്‍ നിന്നും 2016 മാര്‍ച്ചില്‍ സംപ്രേഷണം ആരംഭിക്കുന്ന 'ജോയ് ടെലിവിഷന്‍ നെറ്റ് വര്‍ക്ക് വേള്‍ഡ് ക്ളാസ് നിലവാരത്തിലുള്ള അത്യാധുനിക സ്റുഡിയോയുടെ പിന്‍ബലത്തോടെ പത്തു ടെലിവിഷന്‍ ചാനലുകളും, എട്ടു റേഡിയോ ചാനലുകളും ഉള്‍പ്പെടെ 18 ചാനലുകളുമായാണ് 'ചാനല്‍ 21' പ്രേക്ഷകരുടെ സ്വീകരണ മുറികളില്‍ എത്തിക്കുന്നത്. ഇംഗ്ളീഷ്, സ്പാനിഷ്, കൊറിയന്‍, ഹിന്ദി, ഗുജറാത്തി, തെലുങ്ക്, തമിഴ്, മലയാളം തുടങ്ങി വിവിധ ഭാഷകളില്‍ വിക്ഞാന-വിനോദ പരിപാടികളും, വാര്‍ത്താ വിശകലന പരിപാടികളും ഉള്‍പ്പെടുത്തിയിട്ടുണ്ട് . വിവിധ തെന്നിന്ത്യന്‍ ഭാഷകളില്‍ മികച്ചതും വിനോദരസം പകരുന്നതുമായ ശക്തമായ ഉള്ളടക്കത്തോടെയാണ് ചാനലുകള്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ളത്.

ഇന്നു മാര്‍ക്കറ്റില്‍ ലഭ്യമാകുന്ന അന്റിന ഉപയോഗിച്ച് ജോര്‍ജിയ മുഴുവന്‍ സംഗീതത്തിന്റെയും, വാര്‍ത്തകളുടെയും പുതിയ വസന്തമൊരുക്കുവാന്‍ വ്യത്യസ്ത മേഖലകളില്‍ കഴിവുകള്‍ തെളിയിക്കുന്ന അത്ഭുത പ്രതിഭകള്‍ക്ക് അവസരങ്ങള്‍ കാത്തിരിക്കുന്നു. പുതുപുത്തന്‍ പരിപാടികളുമായി സംപ്രേഷണമാരംഭിക്കുന്ന 'ജോയ് ടെലിവിഷന്‍ നെറ്റ് വര്‍ക്ക്' വ്യത്യസ്ത മേഖലകളില്‍ കഴിവ് തെളിയിച്ച പ്രവാസി സമൂഹത്തിലെ അത്ഭുത സര്‍ഗപ്രതിഭകള്‍ക്ക് അസുലഭ അവസരമൊരുക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് : ളൃ@ഷ്യീ്ി.രീാ