നോര്‍ത്ത് ഈസ്റ് മാര്‍ത്തോമ യുവജന സഖ്യം 'ക്രിസ്മസ് രാവ് 2015' ഡിസംബര്‍ 26ന്
Friday, December 18, 2015 8:54 AM IST
ന്യൂയോര്‍ക്ക്: തിരുപ്പിറവിയുടെ സന്തോഷം പങ്കുവയ്ക്കാന്‍ നോര്‍ത്ത് അമേരിക്കന്‍ മാര്‍ത്തോമ യുവജന സഖ്യം നോര്‍ത്ത് ഈസ്റ് റീജണ്‍ ഒരുക്കുന്ന ക്രിസ്മസ് രാവ് 2015 ഡിസംബര്‍ 26നു(ശനി) നടക്കും.

ലോംഗ് ഐലന്റ് മാര്‍ത്തോമ ദേവാലയത്തില്‍ (2350 ങലൃൃശരസ അ്ലിൌല, ങലൃൃശരസ, ചല്യീൃംസ) വൈകുന്നേരം 5.30ന് ആരംഭിക്കുന്ന പരിപാടിയില്‍ റവ. ഷിബു പി. മാത്യു ക്രിസ്മസ് സന്ദേശം നല്‍കും. തിരുപ്പിറവിയുടെ സന്ദേശം വിളിച്ചറിയിക്കുന്ന ക്രിസ്മസ് ഗാനങ്ങള്‍, സ്കിറ്റുകള്‍, വൈവിധ്യങ്ങളായ ക്രിസ്മസ് പരിപാടികള്‍ എന്നിവ ആഘോഷ പരിപാടികളെ കൂടുതല്‍ വര്‍ണാഭമാക്കും. കൂടാതെ റീജണിലെ വിവിധ ദേവാലയങ്ങളില്‍നിന്നു വൈദികരും വിശ്വാസസമൂഹവും ക്രിസ്മസ് രാവിനെ ധന്യമാക്കും.

ക്രിസ്മസ് രാവ് 2015 നവ്യാനുഭവമാക്കി തീര്‍ക്കാന്‍ റീജണല്‍ യുവജന സഖ്യം ഭാരവാഹികളായ റവ. ജേക്കബ് വി. ജോണ്‍ (പ്രസിഡന്റ്), ലാജി തോമസ് (വൈസ് പ്രസിഡന്റ്), സന്തോഷ് ഫിലിപ്പ് (സെക്രട്ടറി), ലിബു കോശി (ട്രഷറര്‍), ജിബി മാത്യു, ബിജു പി. വര്‍ഗീസ്, ബിജു മാത്യു വര്‍ഗീസ് എന്നിവര്‍ പ്രവര്‍ത്തിച്ചുവരുന്നു.

റിപ്പോര്‍ട്ട്: ബെന്നി പരിമണം