ജിദ്ദയില്‍ മലയാളി യുവാവ് മസ്തിഷ്കാഘാതത്തെതുടര്‍ന്നു മരിച്ചു
Friday, December 18, 2015 8:50 AM IST
ജിദ്ദ: മസ്തിഷ്കാഘാതത്തെത്തുടര്‍ന്ന് മലയാളി സ്വകാര്യ ആശുപത്രിയില്‍ മരിച്ചു. മേലാറ്റൂര്‍ ഊച്ചാരക്കടവ് ആലുങ്ങല്‍ സ്വദേശി അമ്പാട്ട് പറമ്പില്‍ സുബൈര്‍ (26) ആണു ജിദ്ദയില്‍ മരിച്ചത്.

മൂന്നു ദിവസം മുമ്പ് കിടപ്പുമുറിയില്‍ അബോധാവസ്ഥയില്‍ കിടന്ന സുബൈറിനെ ഉടനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും തലച്ചേറില്‍ രക്തം കെട്ടി നില്‍ക്കുന്നതുമൂലം മറ്റു ചികില്‍സകള്‍ ഒന്നും ഫലിക്കില്ലെന്നു ഡോക്ടര്‍മാര്‍ വിധി എഴുതി. ഇന്നലെ പുലര്‍ച്ചെ നാലിനു സുബൈര്‍ മരണത്തിനു കീഴടങ്ങി.

ജിദ്ദ ഹിറ സ്ട്രീറ്റിലെ മൊബൈല്‍ ഫോണ്‍ കടയില്‍ ജോലി ചെയ്തു വരികയായിരുന്ന സുബൈര്‍, രണ്ട് ആഴ്ച മുമ്പാണ് അവധി കഴിഞ്ഞ് തിരിച്ചെത്തിയത്.

പിതാവ്: അബു. മാതാവ്: ഉമ്മു സല്‍മ. ഭാര്യ: നജിയ.

ജിദ്ദ നാഷണല്‍ ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമ നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടില്‍ ഖബറടക്കുമെന്നു ബന്ധുക്കളായ സുലൈമാന്‍ മേലാറ്റൂര്‍, ഷാനിഫ് എന്നിവര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍