സിഫില്‍ ഇന്ന് മൂന്നു കളികള്‍; കേരള ബ്ളാസ്റേഴ്സ് താരം റാഫി കളത്തില്‍
Friday, December 18, 2015 8:49 AM IST
ജിദ്ദ: ജിദ്ദയില്‍ നടന്നുവരുന്ന സിഫ് റബിയ ടീ ചാമ്പ്യന്‍സ് ലീഗില്‍ സ്കൂള്‍ തല മത്സരത്തില്‍ ഡിസംബര്‍ 18ന് (വെള്ളി) രാത്രി എട്ടിനു നടക്കുന്ന ആദ്യ മത്സരത്തില്‍ അല്‍നൂര്‍ ഇന്റര്‍നാഷണല്‍ സ്കൂള്‍, നോവല്‍ സ്കൂളിനെ നേരിടും. രാത്രി 9.5ന് നടക്കുന്ന രണ്ടാം മത്സരത്തില്‍ ബി ഡിവിഷനില്‍ കേരള ബ്ളാസ്റേഴ്സ് താരം റാഫി നയിക്കുന്ന മക്ക ഇന്ത്യന്‍ എഫ്സി, പി.എന്‍. അസ്ഹര്‍ ഉള്‍പ്പെടുന്ന ഫാല്‍ക്കന്‍ എഫ്സി തൂവലുമായി മാറ്റുരയ്ക്കും.

മൂന്നാമത്തെ മത്സരത്തില്‍ രാത്രി 10.10ന് എ ഡിവിഷനില്‍ കഴിഞ്ഞ വര്‍ഷത്തെ റണ്ണേഴ് അപ്പ് ആയ വിഎല്‍സിസി ബ്ളൂസ്റാര്‍ എ, കഴിഞ്ഞ വര്‍ഷ സെമി ഫൈനലിസ്റുകളായ സ്നാക് ഫാമിലി റസ്ററന്റ് ഫ്രണ്ട്സ് ജിദ്ദയുമായി ഏറ്റുമുട്ടം.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍