കെഫാക് സോക്കര്‍ ലീഗ്: സ്പാര്‍ക്സ് എഫ്സി, അല്‍ശബാബ് ടീമുകള്‍ക്കു വിജയം
Friday, December 18, 2015 8:48 AM IST
കുവൈത്ത്: കെഫാക് സോക്കര്‍ ലീഗ് വെള്ളിയാഴ്ച ഗ്രൂപ്പ് ബി യില്‍ നടന്ന മത്സരങ്ങളില്‍ സ്പാര്‍ക്സ് എഫ്സി, അല്‍ശബാബ് ടീമുകള്‍ക്കു വിജയം. ആദ്യ മത്സരത്തില്‍ സ്പാര്‍ക്സ് എഫ്സി എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് ഇന്ത്യന്‍ സ്ട്രൈക്കേഴ്സിനെ പരാജയപ്പെടുത്തി. രണ്ടാം മത്സരത്തില്‍ അല്‍ ഫൌസ് റൌദയും ചാമ്പ്യന്‍സ് എഫ്സിയും ഓരോ ഗോള്‍ നേടി സമനിലയില്‍ പിരിഞ്ഞു.

തുടര്‍ന്നു നടന്ന മൂന്നാം മത്സരത്തില്‍ അല്‍ശബാബ് എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് ബ്രദേഴ്സ് കേരളയെ പരാജയപ്പെടുത്തി. അവസാന മത്സരത്തില്‍ ബ്ളാസ്റ്റേഴ്സ് കുവൈത്തും സില്‍വര്‍ സ്റാറും തമ്മില്‍ ഓരോ ഗോളുകളടിച്ച് സമനിലയില്‍ പിരിഞ്ഞു.

എല്ലാ വെള്ളിയാഴ്ചകളിലും മിഷറഫ് പബ്ളിക് അഥോറിറ്റി ഫോര്‍ യൂത്ത് ആന്‍ഡ് സ്പോര്‍ട്സ് സ്റേഡിയത്തില്‍ വൈകുന്നേരം നാലു മുതല്‍ രാത്രി ഒമ്പതു വരെയാണ് മത്സരങ്ങള്‍. കുവൈത്തിലെ മുഴുവന്‍ ഫുട്ബാള്‍ പ്രേമികള്‍ക്കും കുടുംബസമേതം മത്സരങ്ങള്‍ ആസ്വദിക്കുവാനുള്ള സൌകര്യം ഒരുക്കിയതായി കേഫാക് ഭാരവാഹികള്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക്: 66619649, 99534500,99288672.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍