ഐഎന്‍ഒസി ന്യൂയോര്‍ക്ക് ചാപ്റ്റര്‍ ക്രിസ്മസ് ആഘോഷം നടത്തി
Friday, December 18, 2015 7:17 AM IST
ന്യൂയോര്‍ക്ക് : ഐഎന്‍ഒസി -ഐ യുഎസ്എ കേരള ചാപ്റ്ററിന്റെ യോഗം ന്യൂറോഷലിലുള്ള ഷേര്‍ലി റസ്ററന്റില്‍ ചേരുകയും ക്രിസ്മസ് ആഘോഷിക്കുകയും അതിനോടൊപ്പം ചേര്‍ന്ന കമ്മിറ്റി യോഗത്തില്‍ ജനുവരി 30-നു റിപ്പബ്ളിക് ദിനം ആഘോക്ഷിക്കുവാനും തിരുമാനിച്ചു.

എല്ലാ കോണ്‍ഗ്രസ് അനുഭാവികളും ഒത്തൊരുമിച്ചു പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകത ചാപ്റ്റര്‍ പ്രസിഡന്റ് ജോയി ഇട്ടന്‍ എടുത്തു പറയുകയുണ്ടയി. ഐഎന്‍ഒസി ന്യൂയോര്‍ക്ക് ചാപ്റ്റര്‍ പ്രസിഡന്റ് ജോയി ഇട്ടന്റെ അധ്യഷതയില്‍ കുടിയ യോഗത്തില്‍ ചെയര്‍മാന്‍ കളത്തില്‍ വര്‍ഗീസ്, ട്രഷറര്‍ സജി എബ്രഹാം, റവ.ഡോ. വര്‍ഗീസ് എബ്രഹാം, ചാക്കോ കോയിക്കലേത്ത്, ചാപ്റ്റര്‍ സെക്രട്ടറി വര്‍ഗീസ് ജോസഫ്, ട്രഷറര്‍ ശ്രീകുമാര്‍ ഉണ്ണിത്താന്‍, വൈസ് പ്രസിഡന്റ് വര്‍ഗീസ് രാജന്‍, യൂത്ത് റെപ്രസന്റേറ്റീവ് ഗണേഷ് നായര്‍, ലൈസി അലക്സ്. ഷാജാന്‍ ജോര്‍ജ്, കെ.ജി ജനാര്‍ദ്ദനന്‍, ജോണ്‍ മാത്യു (ബോബി), രാജന്‍ ടി ജേക്കബ്, അലക്സ് മുരിക്കാനി, ജോര്‍ജ്കുട്ടി ഉമ്മന്‍, സുരേന്ദ്രന്‍ നായര്‍ ,ആന്റോ വര്‍ക്കി, തോമസ് ജോണ്‍ തുടങ്ങി നിരവധിപേര്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: ശ്രീകുമാര്‍ ഉണ്ണിത്താന്‍