സമസ്ത ബഹറിന്‍ ദേശീയദിനാഘോഷം സംഘടിപ്പിച്ചു
Thursday, December 17, 2015 7:32 AM IST
മനാമ: സ്വന്തം വീട്ടുകാരോടും സഹവാസികളോടും നല്ല രീതിയില്‍ പെരുമാറുകയും ജീവിതം ചിട്ടപ്പെടുത്തുകയും ചെയ്യുന്നവര്‍ക്കു മാത്രമേ താന്‍ വസിക്കുന്ന നാടിനും നന്മ പകര്‍ന്ന് നല്‍കാനാവു എന്ന് സമസ്ത ബഹറിന്‍ പ്രസിഡന്റ് സയിദ് ഫക്റുദ്ദീന്‍ കോയ തങ്ങള്‍ പ്രസ്താവിച്ചു.

ബഹറിന്‍ ദേശീയ ദിനത്തോടനുബന്ധിച്ച് ബഹറിന്‍ റേഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ മനാമ ഇര്‍ഷാദുല്‍ മുസ്ലിമീന്‍ ഹയര്‍ സെക്കന്‍ഡറി മദ്രസയില്‍ സംഘടിപ്പിച്ച ദേശിയ ദിനാഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിദേശികളായ നാം നമ്മുടെ പോറ്റമ്മയായ ഈ നാടിനോടും നാട്ടുകാരോടും ഏറെ കടപ്പെട്ടവരാണെന്നും അതു നാം പ്രകടിപ്പിക്കേണ്ടതുണ്െടന്നും അദ്ദേഹം പറഞ്ഞു. അതോടൊപ്പം കുട്ടികളോടു നല്ലരീതിയില്‍ വര്‍ത്തിക്കാനും അദ്ദേഹം ഓര്‍മിപ്പിച്ചു. ചെറിയവരോട് കരുണ ചെയ്യലും വലിയവരോടു ബഹുമാനം കാണിക്കലും വിശ്വാസിയുടെ ബാധ്യതയാണെന്ന പ്രവാചകാധ്യാപനം ഉള്‍ക്കൊള്ളാനും വരുന്ന തലമുറ തയാറാവണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചടങ്ങില്‍ ഉമറുല്‍ ഫാറൂഖ് ഹുദവി അധ്യക്ഷത വഹിച്ചു. വി.കെ. കുഞ്ഞഹമ്മദ് ഹാജി, മൂസ മൌലവി വണ്ടൂര്‍, ഖാസിം മുസ്ലിയാര്‍, അഷ്റഫ് അന്‍വരി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. നജാഹ്, നിയാസ്, ജസീര്‍ എന്നിവര്‍ ദേശീയ ഗാനാലാപനം നടത്തി.

ഒ.വി. അഫ്നാന്‍, മുഹമ്മദ് റിഷാന്‍, ഫൈസല്‍ ഹാദി, സൈനുല്‍ ഹാദി, യാസീന്‍, നാഫിഹ്, മുനവര്‍, സല്‍മാന്‍, ഹനീന്‍ മുഹമ്മദ്, സബീല്‍, ഫെബിന്‍, ഫസല്‍ നിബ്റാസ് എന്നീ വിദ്യാര്‍ഥികള്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു. ഹാഫിസ് ഷറഫുദ്ദീന്‍ മുസ്ലിയാര്‍, അബ്ദുറഹ്മാന്‍ മുസ്ലിയാര്‍ കാസര്‍ഗോഡ്, ശിഹാബ് കോട്ടയ്ക്കല്‍, അബ്ദുല്‍ ഹമീദ് കാസര്‍ഗോഡ്, ഫസലു വടകര, സജീര്‍ പന്തക്കല്‍, റിയാസ് പുതുപ്പണം എന്നിവര്‍ സംബന്ധിച്ചു. എസ്.എം.അബ്ദുല്‍ വാഹിദ് സ്വാഗതവും ശഹീര്‍ കാട്ടാമ്പള്ളി നന്ദിയും പറഞ്ഞു.