ഐഎസ് ഭീകരര്‍ക്ക് ഇന്റര്‍നെറ്റ് സൌകര്യം നിഷേധിക്കണം: ട്രംപ്
Thursday, December 17, 2015 7:30 AM IST
വാഷിംഗ്ടണ്‍: ഇസ്ലാമിക് സ്റേറ്റ് ശക്തി കേന്ദ്രങ്ങളായ സിറിയയിലെയും ഇറാഖിലെയും ഇന്റര്‍നെറ്റ് സൌകര്യം നിര്‍ത്തലാക്കണമെന്നും ഇസ്ലാമിക് സ്റേറ്റ് ഭീകരരുടെ കുടുംബത്തെ താന്‍ കൊല്ലുമെന്നും യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ്.

ഭീകരവാദവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ എന്തിനാണു ജനങ്ങള്‍ തള്ളിക്കളയുന്നതെന്നു ട്രംപ് ചോദിച്ചു. എന്നാല്‍, ഭീകരരുടെ കുടുംബത്തെ നശിപ്പിക്കുന്നതു ജനീവ കണ്‍വന്‍ഷന് എതിരാണെന്ന് സംവാദത്തില്‍ പങ്കെടുത്തവര്‍ വാദിച്ചു. അവര്‍ക്ക് നമ്മളെ കൊല്ലാം നമ്മള്‍ക്ക് അവരെ കൊല്ലാന്‍ കഴിയില്ലേ എന്നായിരുന്നു ട്രംപിന്റെ പ്രതികരണം.

അമേരിക്കയില്‍നിന്ന് ആളുകളെ റിക്രൂട്ട് ചെയ്യുന്നത് തടയാനായി ഐഎസ് ഭീകരുടെ ഇന്റര്‍നെറ്റ് ഉപയോഗം വിലക്കണമെന്നു ട്രംപ് പറഞ്ഞു.

റിപ്പോര്‍ട്ട്: ഷിബു കിഴക്കേകുറ്റ്