പ്രതിഭാ സംഗമവും കമ്പവലി മത്സരവും 18ന്
Thursday, December 17, 2015 7:30 AM IST
ദുബായി: യുഎഇ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ദുബായി കെഎംസിസി സംഘടിപ്പിച്ച ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് മീറ്റില്‍ മലപ്പുറം ജില്ലക്കുവേണ്ടി മത്സരിച്ച ജില്ലയിലെ കലാ കായിക പ്രതിഭകളെ ആദരിക്കുന്നതിനായി ഡിസംബര്‍ 18ന് (വെള്ളി) ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ ദുബായി സാബീല്‍ പാര്‍ക്കില്‍ മലപ്പുറം ജില്ലാ കെഎംസിസി പ്രതിഭാ സംഗമം സംഘടിപ്പിക്കുന്നു.

സംഗമത്തില്‍ ജില്ലയിലെ പതിനാറ് നിയോജകമണ്ഡലം കമ്മിറ്റികള്‍ അണിനിരക്കുന്ന കമ്പവലി മത്സരവും നടക്കും. കൂടാതെ സംഗമാത്തോടനുബന്ധിച്ച് വിവിധ കലാ പ്രകടനങ്ങളും ഉണ്ടായിരിക്കും. വിവരങ്ങള്‍ക്ക്: 050 5403282,055 8185350.

റിപ്പോര്‍ട്ട്: നിഹ്മത്തുള്ള തൈയില്‍