'കൂട്ടായ്മകള്‍ ജനനന്മയ്ക്ക് ഉതകുന്നതാവണം'
Thursday, December 17, 2015 7:27 AM IST
ജിദ്ദ: എല്ലാ കൂട്ടായ്മകളും സംഘടനകളും ജനനന്മയ്ക്കും സമൂഹത്തിന്റെ ഉന്നമനത്തിനുമായിരിക്കണമെന്ന് പിഎസ്എംഒ കോളജ് റിട്ട. പ്രിന്‍സിപ്പല്‍ പ്രഫ. പി. അബ്ദുല്‍ അസീസ്.

എടവണ്ണ മഹല്ല് കമ്മിറ്റിയുടെ കുടുംബ സംഗമം അല്‍ റയാന്‍ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഗമത്തില്‍ ശിഹാബ് സലഫി മുഖ്യ പ്രഭാഷണം നടത്തി.

പ്രസിഡന്റ് സാകിര്‍ ഹുസൈന്‍ അധ്യക്ഷത വഹിച്ചു. സംഗമത്തില്‍ ഇഖ്ബാല്‍ മാസ്റര്‍, സഫറുള്ള മദാരി, സക്കീര്‍ കാലൂന്റകത്ത്, റഷീദ് മാസ്റര്‍ എന്നിവര്‍ പ്രസംഗിച്ചു. പി. അഹമദ് കുട്ടി സ്വാഗതവും സി.പി. അനീസ് നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍