മസ്കറ്റ് സെന്റ് മേരീസ് യാക്കോബായ പള്ളിയില്‍ കരോള്‍ സര്‍വീസ് ഡിസംബര്‍ പതിനേഴിന്
Wednesday, December 16, 2015 7:49 AM IST
മസ്കറ്റ്: യേശുക്രിസ്തുവിന്റെ തിരുപ്പിറവി വിളിച്ചോതി മസ്കറ്റ് സെന്റ് മേരീസ് യാക്കോബായ പള്ളിയില്‍ ഡിസംബര്‍ പതിനേഴിനു (വ്യാഴാഴ്ച) ക്രിസ്മസ് കരോള്‍ സര്‍വീസ് നടത്തുന്നു. വൈകുന്നേരം 7.30 നു റുവി പി.സി.ഒ ഹാളില്‍ വികാരി ഫാ.സി.ജോര്‍ജ് എള്ളുവിളയുടെ അധ്യക്ഷതയില്‍ നടക്കുന്ന സമ്മേളനത്തില്‍ ഫാ.ജിമ്മി ജോര്‍ജ് തിരുപ്പിറവി സന്ദേശം നല്കും.

സണ്‍ഡേ സ്കൂള്‍ കുട്ടികളുടെ വിവിധ കലാപരിപാടികള്‍, ഗാനസന്ധ്യ, വനിതാസമാജം പ്രവര്‍ത്തകരുടെ പ്രത്യേക ദൃശ്യാവിഷ്കാരം, യുവജനങ്ങളുടെ പരിചമുട്ടുകളി എന്നിവയും ഉണ്ടായിരിക്കും. ഇടവക ട്രസ്റി ജിസോ കെ ഏലിയാസ് സ്വാഗതവും സെക്രട്ടറി എല്‍ദോ പി. വി നന്ദിയും പറയും.

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം