അമ്പാടന്‍ മുഹമ്മദിനു മമ്പാട് കോളജ് അലുംനി സ്വീകരണം നല്‍കി
Wednesday, December 16, 2015 7:49 AM IST
ജിദ്ദ: എംഇഎസ് സംസ്ഥാന വൈസ് പ്രസിഡന്റും മമ്പാട് കോളജ് ഭരണസമിതിയുടെ രക്ഷാധികാരിയുമായ അമ്പാടന്‍ മുഹമ്മദിന് എംഇഎസ് മമ്പാട് കോളജ് പൂര്‍വ്വ വിദ്യാര്‍ഥികള്‍ സ്വീകരണം നല്‍കി. സഹാറ റസ്ററന്റില്‍ വച്ചു നടന്ന ചടങ്ങില്‍ നിരവധി പേര്‍ പങ്കെടുത്തു.

പ്രവാസികള്‍ തങ്ങളുടെ മക്കളുടെ വിദ്യാഭ്യാസ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്ന് ശ്രീ അമ്പാടന്‍ മുഹമ്മദ് ഓര്‍മ്മിപ്പിച്ചു. ഏറനാട്ടിലെ വിദ്യാഭ്യാസ രംഗത്ത് വിപ്ളവകരമായ മാറ്റങ്ങളുണ്ടാക്കിയ മമ്പാട് കോളജ് അമ്പതാം വാര്‍ഷികം ആഘോഷിക്കുകയാണ്. ഡിസംബര്‍ 24 നു ഉച്ചയ്ക്ക് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് ഉദ്ഘാടനം ചെയ്യുന്നത്.

ചടങ്ങില്‍ അലുംനി ജോയിന്റ് സെക്രടറി ബഷീര്‍ അലി പരുത്തിക്കുന്നന്‍ സ്വാഗതവും വൈസ് പ്രസിഡന്റ് റഷാദ് കരുമാര അധ്യക്ഷനായിരുന്നു. സക്കീര്‍ ഹുസൈന്‍ എടവണ്ണ, ഹസൈന്‍ , മുഹൈമിന്‍ , റഹൂഫ് കരുമാര, ഹിഫ്സു റഹിമാന്‍ നിലമ്പൂര്‍, കെ.ടി.എ. മുനീര്‍ എന്നിവര്‍ പ്രസംഗിച്ചു.

മമ്പാട് കോളജിന്റെ അമ്പതാം വാര്‍ഷിക ആഘോഷ പരിപാടിയില്‍ ജിദ്ദയില്‍നിന്നു പ്രതിനിധികളെ പങ്കെടുപ്പിക്കാന്‍ തീരുമാനിച്ചു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി നിര്‍ജീവമായ അലുംമ്നി അസോസിയേഷന്‍ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുവാന്‍ യോഗം തീരുമാനിച്ചു. ഇതിനായി ഹാരിസ് വണ്ടൂര്‍ ചെയര്‍മാനും റഷാദ് കരുമാര കണ്‍വീനറുമായി അലുംനി ജിദ്ദ ചാപ്റ്റര്‍ പുനസംഘടിപ്പിച്ചു. സൈഫുദ്ദീന്‍ വാഴയില്‍ നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍