ഹൂസ്റണില്‍ എക്യുമെനിക്കല്‍ ക്രിസ്മസ് ആഘോഷം ഡിസംബര്‍ 25-ന്
Wednesday, December 16, 2015 7:47 AM IST
ഹൂസ്റന്‍: ഇന്ത്യന്‍ ക്രിസ്ത്യന്‍ എക്യൂമെനിക്കല്‍ കമ്യൂണിറ്റി ഓഫ് ഹൂസ്റന്റെ ആഭിമുഖ്യത്തില്‍ 34-മത് ക്രിസ്മസ് ആഘോഷപരിപാടികള്‍ ഡിസംബര്‍ 25-നു (വെള്ളിയാഴ്ച) വൈകുന്നേരം അഞ്ചുമുതല്‍ നടത്തപ്പെടുന്നതാണ്.

സ്റാഫോര്‍ഡിലുള്ള സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ ഓഡിറ്റോറിയത്തില്‍ (2411, 5വേ ട, ടമേളളീൃറ, ഠലഃമ) വച്ചാണ് ആഘോഷപരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്. മാര്‍ത്തോമാ സഭയുടെ നോര്‍ത്ത് അമേരിക്ക- യൂറോപ്പ് ഭദ്രാസനാധ്യക്ഷന്‍ അഭിവന്ദ്യ ഡോ. ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ് എപ്പിസ്കോപ്പ ക്രിസ്മസ് സന്ദേശം നല്‍കും.

ഹൂസ്റണിലെ എപ്പിസ്കോപ്പല്‍ സഭകളില്‍പ്പെട്ട 18 ഇടവകകളില്‍നിന്നുള്ള കലാപ്രതിഭകള്‍ അവതരിപ്പിക്കുന്ന വര്‍ണ്ണപ്പകിട്ടാര്‍ന്ന കലാപരിപാടികള്‍ക്കൊപ്പം, വിവിധ ഇടവകകളില്‍ നിന്നുള്ള മലയാളം- ഇംഗ്ളീഷ് ഗായകസംഘങ്ങള്‍ അവതരിപ്പിക്കുന്ന ക്രിസ്മസ് ഗാനാലാപനവും ഉണ്ടായിരിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ. സഖറിയ പുന്നൂസ് കോര്‍എപ്പിസ്കോപ്പ (281 261 1127), റവ.ഫാ. ഏബ്രഹാം സഖറിയ (832 466 3153), ഡോ. അന്ന കെ. ഫിലിപ്പ് (713 305 2772), റോബിന്‍ ഫിലിപ്പ് (713 408 4326), മോസസ് പണിക്കര്‍ (832 818 3349). പിആര്‍ഒ കൊച്ചുകോശി ഏബ്രഹാം അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജീമോന്‍ റാന്നി