സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസ് ഷിക്കാഗോ ചാപ്റ്റര്‍ ടാക്സ് സെമിനാര്‍ നടത്തി
Wednesday, December 16, 2015 7:46 AM IST
ഷിക്കാഗോ: എസ്എംസിസി ചിക്കാഗോ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 13-നു പാരീഷ് ഹാളില്‍ വച്ച് ടാക്സ് സെമിനാര്‍ നടത്തുകയുണ്ടായി. ഇടവക വികാരി റവ. ഡോ. അഗസ്റിന്‍ പാലയ്ക്കാപ്പറമ്പിലിന്റെ പ്രാര്‍ത്ഥനയോടെ സെമിനാര്‍ ആരംഭിച്ചു. അഗസ്റിനച്ചന്റെ അധ്യക്ഷപ്രസംഗത്തില്‍ സാമൂഹ്യ പ്രതിബദ്ധതകളുള്ള ക്ളാസുകളുടെ ആവശ്യകതയെപ്പറ്റി എടുത്തുപറയുകയുണ്ടായി.

എസ്എംസിസി ചാപ്റ്റര്‍ പ്രസിഡന്റ് ജോണ്‍സണ്‍ കണ്ണൂക്കാടന്‍ സദസ്സിന് സ്വാഗതം ആശംസിച്ചു. മോഡറേറ്ററായി പ്രവര്‍ത്തിച്ച സജി വര്‍ഗീസ് ക്ളാസുകള്‍ നയിക്കുന്ന അക്കൌണ്ടന്റുമാരെ സദസിനു പരിചയപ്പെടുത്തി.

ഫോറിന്‍ അക്കൌണ്ട് ടാക്സ് കംപ്ളയിന്റ് ആക്ടിനെക്കുറിച്ചുള്ള വിവരങ്ങള്‍ ആന്‍ഡ്രൂസ് തോമസ് സി.പി.എ അവതരിപ്പിച്ചു. നികുതികാര്യങ്ങള്‍, ട്രസ്റിന്റെ ആവശ്യകത, പെന്‍ഷന്‍ ഫണ്ട് എന്നീ കാര്യങ്ങള്‍ ജോസഫ് ചാമക്കാല സിപിഎ വിവരിക്കുകയുണ്ടായി. ബിസിനസ് സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ ഔസേഫ് തോമസ് സിപിഎ വിശദീകരിച്ചു.

പാരീഷ് ഹാളില്‍ നിറഞ്ഞുനിന്നിരുന്ന ഇടവകാംഗങ്ങളുടെ സാന്നിധ്യം ഈ സെമിനാറിന്റെ പ്രസക്തി വര്‍ധിപ്പിച്ചു. സെമിനാറിന്റെ വിജയത്തിനായി എസ്എംസിസി അംഗങ്ങള്‍ ഒത്തൊരുമയോടെ പ്രവര്‍ത്തിച്ചു. റോയി നെടുങ്ങോട്ടില്‍, ആന്റോ കവലയ്ക്കല്‍, സണ്ണി വള്ളിക്കളം, ഷിബു അഗസ്റിന്‍, അനിതാ അക്കല്‍, ജയിംസ് ഓലിക്കര, കുര്യാക്കോസ് തുണ്ടിപ്പറമ്പില്‍, ഷാജി ജോസഫ്, ബിജി കൊല്ലാപുരം, ജേക്കബ് കുര്യന്‍ എന്നിവര്‍ സംഘാടകരായിരുന്നു. സൌണ്ട് സിസ്റം മനീഷ് നിര്‍വഹിച്ചു. ഫ്രീലാന്‍സ് ജേര്‍ണലിസ്റ് ജോയിച്ചന്‍ പുതുക്കുളം മീഡിയയ്ക്ക് നേതൃത്വം നല്‍കി. മേഴ്സി കുര്യാക്കോസിന്റെ നന്ദി പ്രകടനത്തോടെ സെമിനാര്‍ വിജയകരമായി സമാപിച്ചു. എസ്എംസിസി സെക്രട്ടറി മേഴ്സി കുര്യാക്കോസ് അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം