സാന്‍ അന്റോണിയോ ക്നാനായ അസോസിയേഷന്റെ ക്രിസ്മസ് ആഘോഷവും കണ്‍വന്‍ഷന്‍ കിക്ക്ഓഫും നടന്നു
Wednesday, December 16, 2015 7:45 AM IST
സാന്‍അന്റോണിയോ: കെസിസിഎന്‍എ പ്രസിഡന്റ് സോണി പൂഴിക്കാലായുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പൊതുയോഗത്തോടെ സാന്‍അന്റോണിയോയിലെ ക്നാനായ അസോസിയേഷന്റെ ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് തുടക്കംകുറിച്ചു. പ്രസിഡന്റ് സിജു കുഴിംപറമ്പില്‍ സ്വാഗതം ആശംസിച്ചു. സെക്രട്ടറി ബിജോയി മൂന്നുപറയില്‍ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും, സുബിത ടിന്‍സെന്റ് കണക്ക് അവതരിപ്പിക്കുകയും ചെയ്തു.

ഓരോ യൂണീറ്റിലുമുള്ള പ്രശ്നങ്ങള്‍ പരിഹരിച്ച് കൂട്ടായ്മയിലൂടെ കെസിസിഎന്‍എയെ ശക്തമാക്കുകയാണ് തന്റെ ലക്ഷ്യമെന്ന് അധ്യക്ഷ പ്രസംഗത്തില്‍ സോണി പൂഴിക്കാല വ്യക്തമാക്കി. അതിനായി തന്റെ ഭാഗത്തുനിന്നുള്ള എല്ലാ സഹായ സഹകരണങ്ങളും അദ്ദേഹം വാഗ്ദാനം ചെയ്തു. സാന്‍ അന്റോണിയോയില്‍ പ്രകടമായ കൂട്ടായ്മയില്‍ അദ്ദേഹം സംതൃപ്തി അറിയിച്ചു. ഈ യൂണിറ്റിലെ എല്ലാ കുടുംബങ്ങളും ഹൂസ്റണ്‍ കണ്‍വന്‍ഷനില്‍ പങ്കെടുത്ത് വന്‍ വിജയമാക്കിത്തീര്‍ക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

കണ്‍വന്‍ഷന്റെ കിക്കോഫ് കര്‍മം സോണി പൂഴിക്കാല, അജിത്ത് കുളത്തില്‍കരോട്ട്, എബി തത്തംകുളം എന്നിവര്‍ ദീപം കൊളുത്തി നിര്‍വഹിച്ചു. ടെക്സസ് റീജണ്‍ ഡികെസിസി ഡെലിഗേറ്റ് സ്റീഫന്‍ മറ്റത്തിലിന്റെ ആശംസാ പ്രസംഗത്തിനുശേഷം സാന്‍ അന്റോണിയോയിലെ 2015- 16-ലെ ഡയറക്ടറിയുടെ പ്രകാശനം സോണി പൂഴിക്കാല നിര്‍വഹിക്കുകയും ഡാളസ് ക്നാനായ അസോസിയേഷന്‍ പ്രസിഡന്റ് സിബി കാരുക്കാട്ടിന് ആദ്യ കോപ്പി നല്‍കുകയും ചെയ്തു.

തുടര്‍ന്ന് കുട്ടികളുടെയും യുവജനങ്ങളുടെയും നിരവധി കലാപരിപാടികള്‍ കെസിവൈഎല്‍ പ്രസിഡന്റ് അഞ്ജു മാവേലിലിന്റെ നേതൃത്വത്തില്‍ നടത്തപ്പെട്ടു. വൈസ് പ്രസിഡന്റ് ജയിംസ് കട്ടപ്പുറം എത്തിച്ചേര്‍ന്ന എല്ലാവര്‍ക്കും നന്ദി പ്രകാശിപ്പിച്ചു. സ്നേഹവിരുന്നോടെ പരിപാടികള്‍ക്കു സമാപനംകുറിച്ചു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം