സൊമര്‍സെറ്റ് സെന്റ് തോമസ് കാത്തലിക് ഫൊറോനാ ദേവാലായത്തില്‍ തിയോളജി സെന്റര്‍
Wednesday, December 16, 2015 7:45 AM IST
ന്യൂജേഴ്സി: കേരളത്തിലെ താമരശേരി രൂപതയിലെ ആല്‍ഫാ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് തിയോളജി ആന്‍ഡ് സയന്‍സ് കേന്ദ്രീകരിച്ച് സോമര്‍സെറ്റ് സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫൊറോനാ ദേവാലായത്തില്‍ തിയോളജി സെന്റര്‍ രൂപീകരിച്ചു. സെന്ററിന്റെ ഔപചാരികമായ ഉദ്ഘാടനം 2015, നവംബര്‍ 22-നു ഇടവക വികാരി ഫാ. തോമസ് കടുകപ്പിള്ളിയുടെ സാന്നിദ്ധ്യത്തില്‍ ആല്‍ഫാ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് തിയോളജി ആന്‍ഡ് സയന്‍സ് ഡീന്‍. റവ. ഡോ. തോമസ് കൊച്ചുകരോട്ട് നിര്‍വഹിച്ചു. തിയോളജിയില്‍ ബിരുദവും, ബിരുദാനന്ത ബിരുദവും നേടാനുള്ള ഈ അസുലഭ സന്ദര്‍ഭത്തെ പ്രയോജനപ്പെടുത്താന്‍ ഇടവക വികാരി തോമസ് കടുകപ്പിള്ളില്‍ ഏവരെയും സ്വാഗതം ചെയ്യുന്നു.

യുജിസി ഓഫ് ഇന്ത്യക്കു സ്വീകാര്യമായ രീതിയിലും, സഭാചട്ട പ്രകാരവും ചിട്ടപ്പെടുത്തി തയാറാക്കിയ ബൈബിള്‍ മതപഠന കോഴ്സുകള്‍ യൂണിവേഴ്സല്‍ അംഗീകാരം ലഭിച്ചതാണ്. ഏവര്‍ക്കും എല്ലായിടത്തും പ്രയോജനകരമാകും വിധമാണ് ബൈബിള്‍ കോഴ്സുകളുടേയും മതപാഠ കോഴ്സുകളുടെയും പാഠ്യപദ്ധതി തയാറാക്കിയിരിക്കുന്നത്.

ലോകത്താകമാനമുള്ള വിവിധ സര്‍വകലാശാലകള്‍ അംഗീകരിച്ചിട്ടുള്ള സമഗ്ര മതപാഠ കോഴ്സുകളാണ് ആല്‍ഫാ ഇന്‍സ്റിറ്റ്യൂട്ടിലൂടെ നല്‍കുന്നത്. ഏതെങ്കിലും വിഷയത്തില്‍ ബാച്ചിലര്‍ ബിരുദം നേടിയവര്‍ക്ക് തിയോളജി ബിരുദാനന്ത ബിരുദത്തിനു ഒരു വര്‍ഷത്തെ ആകെ ട്യൂഷന്‍ ഫീസായ 500 ഡോളര്‍ അടച്ച് രജിസ്റര്‍ ചെയ്യാവുന്നതാണ്. ഈ വര്‍ഷത്തെ ക്ളാസുകള്‍ 2016, ജനുവരി മൂന്നിനു ആരംഭിക്കും.

ഡിസംബര്‍ 25നു മുമ്പായി രജിസ്റര്‍ ചെയ്യുന്നവര്‍ക്കു മലയാളത്തിലുള്ള ബുക്കുകളും, ഇംഗ്ളീഷിലുള്ള നോട്ടുകളും ലഭിക്കുന്നതാണ്. പഠന സഹായത്തിനായി ഓണ്‍ലൈന്‍, സോഷ്യല്‍ മീഡിയ, യൂട്യൂബ്, എന്നീ മാര്‍ഗങ്ങള്‍ സ്വീകരിക്കാവുന്നതാണ്. പ്രശസ്ത ബൈബിള്‍ പ്രഭാഷകനും ദൈവശാസ്ത്ര പണ്ഡിതനുമായ റവ. ഡോ. ജോസഫ് പാംപ്ളാനിയാണ് ആല്‍ഫാ ഇന്‍സ്റിറ്റ്യൂട്ടിന്റെ ഡയറക്ടര്‍.
മുഖ്യധാരാ ക്രൈസ്തവ വിശ്വാസങ്ങള്‍ക്കെതിരേ വിഭാഗീയ ശക്തികള്‍ ഉയര്‍ത്തുന്ന വെല്ലുവിളികളെ സൂക്ഷ്മമായി പരിശോധിക്കുകയും ഒപ്പം വിശകലനം നടത്തുകയും ചെയ്യുന്നു.

മതപഠനത്തിന്റെ വിവിധ തലങ്ങളെ കുറിച്ചുള്ള ഗൌരവകരമായ പഠനവും ഗവേഷണവും പ്രോത്സാഹിപ്പിക്കുയാണ് ആല്‍ഫാ ഇന്‍സ്റിറ്റ്യൂട്ടിന്റെ ലക്ഷ്യം, പ്രത്യേകിച്ചും ഏഷ്യന്‍ ക്രിസ്ത്യന്‍ മതപഠനത്തിന് ഊന്നല്‍ നല്‍കിക്കൊണ്ടുള്ള പഠന ഗവേഷണം. വ്യക്തികളുടെ ജീവിതത്തിലും സഭാ തലത്തില്‍ മതശാസ്ത്രപരവും, ആത്മീയവും മതപരവും, മനഃശാസ്ത്രപരവും സാമൂഹ്യപരവുമായ ഉദ്ഗ്രഥനമാണു ഗവേഷണ പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. ഭക്തി, ജ്ഞാനം, പ്രവൃത്തി ഇവയുടെ ഐക്യത്തെ ഇന്‍സ്റിറ്റ്യൂട്ട് പരിപോഷിപ്പിക്കുന്നു. ഗൌരവകരമായ പഠനത്തിലും ഗവേഷണത്തിലും മികവ് പ്രകടിപ്പിക്കാന്‍ തീവ്ര ശ്രമം നടത്തുമ്പോള്‍ത്തന്നെ, ഓരോ വിദ്യാര്‍ഥിക്കും നിസ്വാര്‍ഥ സേവനത്തിലൂടെ സ്നേഹനിര്‍ഭരമായ ഭക്തിയുടേയും ജ്ഞാനത്തിന്റെയും പ്രവൃത്തിയുടെയും ഐക്യ സാക്ഷാത്ക്കാരത്തില്‍ മികവ് കാട്ടുന്നതിനുള്ള പ്രോത്സാഹനവും ലഭ്യമാകും.കൂടുതല്‍ വിവരങ്ങള്‍ക്കും, കോഴ്സുകള്‍ക്കു രജിസ്റര്‍ ചെയ്യുന്നതിനും ബന്ധപ്പെടുക,

ഫാ.തോമസ് കടുകപ്പിള്ളി (വികാരി) 908 235 8449, ജയ്സണ്‍ അലക്സ് (കോര്‍ഡിനേറ്റര്‍ ) 9146459899 , ടോം പെരുമ്പായില്‍ (ട്രസ്റി) 6463263708, തോമസ് ചെറിയാന്‍ പടവില്‍ (ട്രസ്റി) 9089061709, മേരിദാസന്‍ തോമസ് (ട്രസ്റി) 2019126451, മിനേഷ് ജോസഫ് (ട്രസ്റി) 2019789828. ംലയ: ംംം.വീാെേേമ്യൃീിഷ.ീൃഴ
സെബാസ്റ്യന്‍ ആന്റണി അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം