സ്റാറ്റന്‍ഐലന്‍ഡ് എക്യുമെനിക്കല്‍ കൌണ്‍സിലിനു പുതിയ നേതൃത്വം
Wednesday, December 16, 2015 7:45 AM IST
ന്യൂയോര്‍ക്ക്: സ്റാറ്റന്‍ഐലന്റിലെ വിവിധ കേരള ക്രൈസ്തവ ദേവാലയങ്ങളുടെ കൂട്ടായ്മയായ എക്യുമെനിക്കല്‍ കൌണ്‍സില്‍ ഓഫ് കേരളാ ചര്‍ച്ചസ് ഇന്‍ സ്റാറ്റന്‍ഐലന്‍ഡിനു (ഋഇഗഇടക) പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. റവ. മാത്യൂസ് ഏബ്രഹാം (സ്റാറ്റന്‍ഐലന്റ് മാര്‍ത്തോമാ ചര്‍ച്ച്) ആണു പുതിയ പ്രസിഡന്റ്. ക്യാപ്റ്റന്‍ രാജു ഫിലിപ്പ് (സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ചര്‍ച്ച്)- സെക്രട്ടറി, പൊന്നച്ചന്‍ ചാക്കോ (മാര്‍ ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് ചര്‍ച്ച്) - ട്രഷറര്‍, തോമസ് തോമസ് പാലത്തറ (ബ്ളസ്ഡ് കുഞ്ഞച്ചന്‍ സീറോ മലബാര്‍ കാത്തലിക് മിഷന്‍ ചര്‍ച്ച്)- വൈസ് പ്രസിഡന്റ്, രാജന്‍ മാത്യൂസ് (തബോര്‍ മാര്‍ത്തോമാ ചര്‍ച്ച്) - ജോയിന്റ് സെക്രട്ടറി എന്നിവരാണു ഇതര എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍.

ഒരു വര്‍ഷത്തെ പ്രവര്‍ത്തന കാലാവധി പൂര്‍ത്തീകരിച്ച് സ്ഥാനമൊഴിയുന്ന പ്രസിഡന്റ് റവ.ഫാ. ചെറിയാന്‍ മുണ്ടയ്ക്കലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന വാര്‍ഷിക പൊതുയോഗത്തില്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും, കണക്കുകളും അവതരിപ്പിച്ച് പാസാക്കി. എട്ടു ഇടവകകളില്‍നിന്നായി വൈദീക ശ്രേഷ്ഠരും അത്മായ പ്രതിനിധികളും പങ്കെടുത്തു. ഡോ. ജോണ്‍ കെ. തോമസ്, ദേവസ്യാച്ചന്‍ മാത്യു, ഏബ്രഹാം മാത്യു, കോര കെ. കോര, ടോം തോമസ്, സാമുവേല്‍ കോശി എന്നിവര്‍ കമ്മിറ്റിയംഗങ്ങളായും തെരഞ്ഞെടുക്കപ്പെട്ടു.

എക്യുമെനിക്കല്‍ കൌണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന സംയുക്ത ക്രിസ്മസ് ഡിസംബര്‍ 26-ന് വൈകുന്നേരം അഞ്ചിനു ആരംഭിക്കും. ആഘോഷപരിപാടികളുടെ ഒരുക്കങ്ങള്‍ നടന്നുവരുന്നു. എക്യൂമെനിക്കല്‍ പിആര്‍ഒ ബിജു ചെറിയാന്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം