ഷിക്കാഗോ മലയാളി അസോസിയേഷന് സ്വന്തം ഓഫീസ്
Tuesday, December 15, 2015 10:16 AM IST
ഷിക്കാഗോ: അമേരിക്കയിലെ ഏറ്റവും ആദ്യം നിലവില്‍ വന്ന മലയാളി സംഘടന ആയ ഷിക്കാഗോ മലയാളി അസോസിയേഷന്‍ ഡിസംബര്‍ 14 മുതല്‍ സ്വന്തം ഓഫീസ് ആയി. 834 ഋ ഞമിറ ഞീമറ, ങീൌി ജൃീുലര, കഘ 60056. ആയിരിക്കും സംഘടനയുടെ മേല്‍വിലാസം.

സംഘടനയിലെ എല്ലാ അംഗങ്ങളുടെയും മുന്‍കാല ഭാരവാഹികളുടെയും അനുഗ്രഹത്താലും പിന്തുണ കൊണ്ടും 44 വര്‍ഷമായ ഷിക്കാഗോ മലയാളി അസോസിയേഷനു വേണ്ടി പ്രസിഡന്റ് ടോമി അംബേനാട്ട്, സെക്രട്ടറി ബിജി സി. മാണി, ബില്‍ഡിംഗ് കമ്മിറ്റി കണ്‍വീനര്‍ ജോസഫ് നെല്ലുവേലില്‍ എന്നിവര്‍ ഓഫീസ് വാങ്ങുന്നതിന് ആവശ്യമായ രേഖകളില്‍ ഒപ്പുവച്ചു. ചരിത്ര മുഹൂര്‍ത്തത്തിനു സാക്ഷികളായി ജെസി റിന്‍സി, മോഹന്‍ സെബാസ്റ്യന്‍, ജിമ്മി കണിയാലി, സാബു അച്ചേട്ട്, റിന്‍സി കുര്യന്‍, അറ്റോര്‍ണി ജിമ്മി വാച്ചാചിറ തുടങ്ങിയവരും സന്നിഹിതരായിരുന്നു.

പദ്ധതി യഥാര്‍ഥ്യമാക്കുവാന്‍ സഹകരിച്ച എല്ലാവര്‍ക്കും ഷിക്കാഗോ മലയാളി അസോസിയേഷന്‍ ഭാരവാഹികള്‍ നന്ദി പറഞ്ഞു. ഇനിയും ഈ സ്ഥാപനത്തിനുള്ളില്‍ ഒരു ഹാള്‍ ഉണ്ടാക്കുവാനുള്ള നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഏവരുടേയും സഹകരണം ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം