'ഇന്ത്യന്‍ പൈതൃകം കാത്തുസൂക്ഷിക്കാന്‍ ഒറ്റക്കെട്ടായി പ്രതിരോധം തീര്‍ക്കുക'
Tuesday, December 15, 2015 10:15 AM IST
റിയാദ്: മതേതരത്വത്തിലതിഷ്ടിതമായ ഇന്ത്യയുടെ മഹത്തായ പാരമ്പര്യവും പൈതൃകവും സംരക്ഷിക്കാന്‍ എല്ലാവരും ഒറ്റക്കെട്ടായി നിന്ന് പ്രതിരോധം തീര്‍ക്കണമെന്ന് റിയാദ് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ പബ്ളിക് റിലേഷന്‍സ് വിംഗ് 'അസഹിഷ്ണുത' ശീര്‍ഷകത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ അഭിപ്രായപ്പെട്ടു.

സമകാലീന ഇന്ത്യയില്‍ വര്‍ധിച്ചു വരുന്ന അസഹിഷ്ണുതയില്‍ സെമിനാര്‍ ആശങ്ക പ്രകടിപ്പിച്ചു. സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് സിറ്റി ഫ്ളവര്‍ ഗ്രൂപ്പ് സിഇഒ ഫസല്‍ റഹ്മാന്‍ ഉദ്ഘാടനം ചെയ്തു. ഇസ്ലാഹി സെന്റര്‍ കള്‍ച്ചറല്‍ വിംഗ് കോ-ഓര്‍ഡിനേറ്റര്‍ ഫളലുര്‍റഹ്മാന്‍ അറക്കല്‍ വിഷയം അവതരിപ്പിച്ചു. അബ്ദുല്ല വല്ലാഞ്ചിറ (ഒഐസിസി), ദയാനന്ദന്‍ (കേളി), ഉബൈദ് എടവണ്ണ, കുമ്മിള്‍ സുധീര്‍ (നവോദയ), റഷീദ് ഖാസിമി, അബ്ദുറസാഖ് സലാഹി (ഇസ്്ലാഹി സെന്റര്‍), ഹമീദ് വാണിമേല്‍ എന്നിവര്‍ സംസാരിച്ചു. അബൂബക്കര്‍ എടത്തുനാട്ടുകര മോഡറേറ്ററായിരുന്നു. അഡ്വ: അബ്ദുല്‍ ജലീല്‍ സ്വാഗതവും മുജീബുറഹ്മാന്‍ ഇരുമ്പുഴി നന്ദിയും പറഞ്ഞു.

സെന്റര്‍ വൈസ് പ്രസിഡന്റ് ടി.കെ. നാസര്‍ പുളിക്കല്‍, സലഫി മദ്രസ പ്രിന്‍സിപ്പല്‍ ഹുസന്‍ എംഡി, മൂസ തലപ്പാടി, സാദിഖ് കോഴിക്കോട്, അബ്ദുല്‍വഹാബ്, അബ്ദുസലാം ബുസ്താനി, അംജദ് അന്‍വാരി, അഷ്റഫ്, ജലീല്‍ ആലപ്പുഴ, നജീബ് സ്വലാഹി, സിബ്ഗത്തുള്ള, മര്‍സൂഖ്, സക്കീര്‍ തിരുവനന്തപുരം, ഇഖ്ബാല്‍ വേങ്ങര തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍