താമരശേരി അസോസിയേഷന്‍ കുവൈത്ത് രൂപീകരിച്ചു
Tuesday, December 15, 2015 10:15 AM IST
കുവൈത്ത്: അബാസിയ ഹൈഡന്‍ ഹാളില്‍ കുവൈത്തിലെ താമരശേരി നിവാസികളുടെ യോഗം താമരശേരി അസോസിയേഷന്‍ എന്ന പൊതു സംഘടന രൂപീകരിച്ചുകൊണ്ട് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു.

അന്തരിച്ച കോഴിക്കോട് സ്വദേശി നൌഷാദിന് അനുശോചനം അര്‍പ്പിച്ചാണ് യോഗം ആരംഭിച്ചത്. തുടര്‍ന്നു സംഘടനയുടെ പുതിയ ഭാരവാഹികളായി സജി മണ്ടലത്തില്‍ (പ്രസിഡന്റ്), സിദ്ധിക് കൊടുവള്ളി, ജറാള്‍ഡ് മൈകാവ്, ഏലിയാസ് കോടഞ്ചേരി (വൈസ് പ്രസിഡന്റുമാര്‍), അനൂപ് കൈതപ്പൊയില്‍ (ജനറല്‍ സെക്രട്ടറി), ഷിജു കട്ടിപ്പാറ, സോള്‍ബിന്‍ കൂടരഞ്ഞി (ജോ. സെക്രട്ടറിമാര്‍), സിദ്ധിക് കട്ടിപ്പാറ (ട്രഷറര്‍) എന്നിവരേയും എക്സിക്യൂട്ടീവ് അംഗങ്ങളായി സലിം താമരശേരി, എ.പി. അനില്‍, ഉബൈദ് ഈങ്ങാപുഴ, ഗീവര്‍ഗീസ് എന്നിവരേയും ഉപദേശക സമിതി അംഗങ്ങളായി ഭരതന്‍ ബാലുശേരി, ശരീഫ് താമരശേരി, ജെന്‍സന്‍ ബേബി, മഗേഷ് ജോര്‍ജ് എന്നിവരേയും തെരഞ്ഞെടുത്തു.

സജി മണ്ടലത്ത് അധ്യക്ഷത വഹിച്ച യോഗത്തില്‍ സിദ്ധിക് കട്ടിപ്പാറ നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍