ഡിസ്പാക് കുടുംബ സംഗമവും ലോഗോ പ്രകാശനവും 18ന്
Tuesday, December 15, 2015 8:04 AM IST
ദമാം: ദമാം ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂളിലെ മലയാളി രക്ഷിതാക്കളുടെ കൂട്ടായ്മയായ ഡിസ്പാക്കിന്റെ കുടുംബ സംഗമവും കായിക മേളയുടെ ലോഗോ പ്രകാശനവും ഡിസംബര്‍ 18നു (വെള്ളി) നടക്കും.

ദമാം ജുബൈല്‍ റോഡിലുള്ള സാസ്ക ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയില്‍ വിദ്യാര്‍ഥികളും അധ്യാപകരും രക്ഷിതാക്കളും തമ്മിലുള്ള ഫാമിലി വര്‍ക്ഷോപ്പ്, പാനല്‍ ഡിസ്കഷന്‍, ദമാം ഇന്ത്യന്‍ സ്കൂള്‍ ഭരണസമിതി ചെയര്‍മാന്‍ ഡോ. അബ്ദുസലാമുമായി രക്ഷിതാക്കളുടെ മുഖാമുഖം തുടങ്ങിയവ നടക്കും. വിദ്യാഭ്യാസ രംഗത്തെ പ്രമുഖരായ അബ്ദുള്‍ മജീദ് കൊടുവള്ളി (സിജി), നിഹാസ് വാജിദ് എന്നിവര്‍ വിവിധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.

പ്രവിശ്യയിലെ പ്രമുഖ കലാകാരന്മാര്‍ അണിനിരക്കുന്ന പരിപാടിയും വേദിയില്‍ അരങ്ങേറും. ദമാമിലെ വിവിധ സ്കൂള്‍ പ്രിന്‍സിപ്പല്‍മാര്‍, സാമൂഹിക സംസ്ക്കാരിക രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും. ദമാം ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂളിലെ ഫീസടക്കാന്‍ സാധിക്കാത്ത നിര്‍ധനരായ വിദ്യാര്‍ഥികളുടെ ഫീസ് കൂടിശികയിലേക്ക് ഡിസ്പാക് നല്‍കുന്ന ധനസഹായം വേദിയില്‍ പ്രസിഡന്റ് നജീം ബഷീര്‍ സ്കൂള്‍ അധികൃതര്‍ക്കു കൈമാറും.

സാസ്ക ഹാളിലേക്കുള്ള പ്രവേശനം വൈകുന്നേരം അഞ്ചിന് ആരംഭിക്കും. പ്രവേശനം സൌജന്യമായ പരിപാടിയിലേക്കു രജിസ്ട്രേഷന്‍ ലഭ്യമാണെന്നു സംഘാടക സമിതി അറിയിച്ചു.

വിവരങ്ങള്‍ക്ക്: നജീബ് അരഞ്ഞിക്കല്‍ 0506801259, ആര്‍.എന്‍. ഗുണശീലന്‍ 0509878717, അഷ്റഫ് ആലുവ 0509951340.

സംഗമത്തിന്റെ വിജയത്തിനായി അല്‍ കോബാറില്‍ ചേര്‍ന്ന സംഘാടക സമിതി യോഗം അന്തിമ രൂപം നല്‍കി. യോഗത്തില്‍ നജീം ബഷീര്‍ അധ്യക്ഷത വഹിച്ചു. അഷ്റഫ് ആലുവ, ശിഹാബ് കൊയിലാണ്ടി, റിയാസ് ഇസ്മയില്‍, മുസ്തഫ തലശേരി, ടി.പി. റിയാസ്, രാജ്കുമാര്‍, സി.കെ. മുസ്തഫ പാവയില്‍, രാജേഷ് നമ്പ്യാര്‍, നിബ്രാസ്, സി.കെ. ഷഫീക്ക്, അജിത് ഇബ്രാഹിം, മഹേന്ദ്രന്‍ കണ്ണൂര്‍, മുജീബ് കളത്തില്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. നജീബ് അരഞ്ഞിക്കല്‍ സ്വാഗതവും ഗുണശീലന്‍ നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം