ഫാ. ഇമ്മാനുവല്‍ മടുക്കകുഴിയുടെ രജത ജൂബിലി ആഘോഷവും യാത്രയയപ്പു സമ്മേളനവും
Tuesday, December 15, 2015 8:03 AM IST
സാന്‍ഡിയാഗോ: സാന്‍ഡിയാഗോ സീറോ മലബാര്‍ ഇടവകയില്‍ കഴിഞ്ഞ മൂന്നു വര്‍ഷക്കാലമായി സേവനം അനുഷ്ഠിച്ചു വരുന്ന ഫാ. ഇമ്മാനുവല്‍ മടുക്കകുഴിയുടെ പൌരോഹിത്യ രജതജൂബിലി ആഘോഷവും യാത്രയയപ്പു സമ്മേളനവും നടന്നു.

ഡിസംബര്‍ 12നു വൈകുന്നേരം 4.30 നു പൊവയ് ക്രീക്ക് സൈഡ് എലമെന്റ്രി സ്കൂളിലായിരുന്നു പരിപാടി.

ഫാ. ഇമ്മാനുവലിന്റെ മുഖ്യ കാര്‍മികത്വത്തില്‍ നടന്ന ദിവ്യബലിക്കുശേഷം നടന്ന അനുമോദന സമ്മേളനത്തില്‍ പ്രിന്‍സ് പോള്‍ സ്വാഗതം ആശംസിച്ചു. ദൈവപരിപാലനയിലൂന്നി കഴിഞ്ഞ മൂന്നു വര്‍ഷ കാലത്തെ മിഷന്‍ പ്രവര്‍ത്തനം ഇടവകയ്ക്ക് ഒരു പുതിയ ദിശാബോധവും ഉണര്‍വും നല്‍കി എന്ന് നീതു ജസ്റിന്‍ അനുമോദന പ്രസംഗത്തില്‍ പറഞ്ഞു. തുടര്‍ന്ന് ഇടവകയുടെ സ്നേഹോപഹാരം രാജു സെബാസ്റ്യനും രാജു തോമസും ചേര്‍ന്നു ഫാ. ഇമ്മാനുവലിനു സമ്മാനിച്ചു. സണ്‍ഡേ സ്കൂള്‍ കുട്ടികള്‍ അവതരിപ്പിച്ച അനുമോദന ഗാനം പരിപാടികള്‍ക്കു കൊഴുപ്പേകി.

മറുപടി പ്രസംഗത്തില്‍ തന്നോട് നാളിതുവരെ കാട്ടിയ സ്നേഹ വത്സല്യങ്ങള്‍ക്കും സഹകരണത്തിനും ഫാ. ഇമ്മാനുവല്‍ നന്ദി പറഞ്ഞു. സ്നേഹവിരുന്നോടെ പരിപാടികള്‍ സമാപിച്ചു.

റിപ്പോര്‍ട്ട്: ജോണ്‍സന്‍ ചീക്കംപാറയില്‍