നിക്ഷേപകര്‍ക്ക് പുത്തന്‍ സാധ്യതകളുമായി ഉമ്മുല്‍ഖുവൈന്‍ ഫ്രീ ട്രേഡ് സോണ്‍
Tuesday, December 15, 2015 8:02 AM IST
ഉമ്മുല്‍ഖുവൈന്‍: ഉമ്മുല്‍ഖുവൈന്‍ ഫ്രീ ട്രേഡ് സോണ്‍ (ഡഅഝ എഠദ) വികസനകുതിപ്പില്‍. രണ്ടാംഘട്ട വികസനത്തിന്റെ ഭാഗമായുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടതായി പോര്‍ട്സ്, കസ്റംസ്, ഫ്രീ ട്രേഡ് സോണ്‍ വകുപ്പുകളുടെ ചെയര്‍മാന്‍ ഷെയ്ഖ് ഖാലിദ് ബിന്‍ റാഷിദ് അല്‍ മുഅല്ല വ്യക്തമാക്കി.

കൂടുതല്‍ ഫാക്ടറികളെയും ഉത്പാദക കമ്പനികളെയും ആകര്‍ഷിക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍. ഫ്രീ ട്രേഡ് സോണിനായി ഉമ്മുല്‍ഖുവൈന്‍ ഗവണ്‍മെന്റ് നാല് ചതുരശ്ര കിലോമീറ്ററോളം ഭൂമി പുതുതായി അനുവദിച്ചിട്ടുണ്ട്. ഇവ നിക്ഷേപകര്‍ക്കു പാട്ടത്തിനു നല്‍കും. വെയര്‍ഹൌസുകള്‍, ഓഫീസുകള്‍, റെസിഡന്‍ഷ്യല്‍ കെട്ടിടങ്ങള്‍ തുടങ്ങിയവയുടെ നിര്‍മാണം നടന്നുവരുന്നു.

ഈ വര്‍ഷം 850 കമ്പനികള്‍ ഫ്രീ ട്രേഡ് സോണില്‍ രജിസ്റര്‍ ചെയ്യുകയും ലൈസന്‍സ് നേടുകയും ചെയ്തിട്ടുണ്ട്. വിദേശ നിക്ഷേപകര്‍ക്കു നൂറു ശതമാനം ഉടമസ്ഥാവകാശം, നൂറു ശതമാനം ഇറക്കുമതി കയറ്റുമതി നികുതിയിളവ് തുടങ്ങിയവ മുഖ്യാകര്‍ഷണങ്ങളാണ്. കുറഞ്ഞ ചെലവും നടപടിക്രമങ്ങള്‍, ഡോക്യുമെന്റേഷന്‍, ചട്ടങ്ങള്‍ തുടങ്ങിയവയിലുള്ള വ്യത്യാസവും ഉമ്മുല്‍ഖുവൈന്‍ ഫ്രീട്രേഡ് സോണിനെ മറ്റു ഫ്രീ സോണുകളില്‍ നിന്ന് വ്യത്യസ്തമാക്കുന്നതായി ഉമ്മുല്‍ഖുവൈന്‍ ഫ്രീ ട്രേഡ് സോണ്‍ ജനറല്‍ മാനേജര്‍ ജോണ്‍സണ്‍ എം. ജോര്‍ജ് പറഞ്ഞു.

തങ്ങളുടെ വീട്ടില്‍നിന്ന് അല്ലെങ്കില്‍ ഓഫീസില്‍നിന്നു പുറത്തിറങ്ങാതെതന്നെ ആര്‍ക്കും ഫ്രീ ട്രേഡ് സോണില്‍ കമ്പനി സ്ഥാപിക്കാം. കേരളത്തില്‍ നിന്നുള്ള ചെറുകിട വന്‍കിട സംരംഭകര്‍ക്ക് പറ്റിയ ഫ്രീ സോണ്‍ ആണ് ഉമ്മുല്‍ഖുവൈന്‍ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

ഏഷ്യന്‍ ഉപഭൂഖണ്ഡം, സിഐഎസ് രാജ്യങ്ങള്‍, ഇംഗ്ളണ്ട്, ഫ്രാന്‍സ് തുടങ്ങിയ മേഖലകളില്‍നിന്നാണ് ഫ്രീ ട്രേഡ് സോണിലേക്കു പ്രധാനമായും നിക്ഷേപകര്‍ എത്തുന്നത്. ഊര്‍ജ പുനരുത്പാദനം, വിദ്യാഭ്യാസം, ആരോഗ്യം, സാങ്കേതിക വികസനം, ജലം തുടങ്ങിയ രംഗങ്ങളില്‍ നവീനതയും വികസനവും ലക്ഷ്യമിട്ടെത്തുന്ന കമ്പനികളെ സ്വാഗതം ചെയ്യുകയാണ്. ബാക്ക് ഓഫീസ്, കോള്‍ സെന്റര്‍, ഔട്ട്സോഴ്സിംഗ് സേവനങ്ങള്‍ നല്‍കുന്ന സ്ഥാപനങ്ങളെയും ബദല്‍ ഊര്‍ജവുമായി (മഹലൃിേമശ്േല ുീംലൃ ൃലഹമലേറ ശിറൌൃശല) ബന്ധപ്പെട്ട സ്ഥാപനങ്ങളെയും പ്രഫഷണല്‍ കണ്‍സള്‍ട്ടന്‍സി, ലോജിസ്റിക്സ് തുടങ്ങിയവ രംഗങ്ങളിലുള്ളവയെയും സോണിലേക്ക് സ്വാഗതം ചെയ്തു. മൈക്രോ ബിസിനസ്, ഫ്രീലാന്‍സര്‍ പെര്‍മിറ്റുകളാണ് ഫ്രീ ട്രേഡ് സോണില്‍ നല്‍കുന്നതെന്നും കോട്ടയം സ്വദേശിയായ ജോണ്‍സണ്‍ എം. ജോര്‍ജ് വ്യക്തമാക്കി.