വ്യാജ നൂറു ഡോളര്‍ ബില്‍: പോലീസ് മുന്നറിയിപ്പു നല്‍കി
Tuesday, December 15, 2015 7:59 AM IST
വെസ്റ് ഫീല്‍ഡ്: വ്യാജ നൂറു ഡോളര്‍ ബില്‍ പ്രചരിക്കുന്നതായി പോലീസ്. വെസ്റ് ഫീല്‍ഡ് പോലീസ് ഡിപ്പാര്‍ട്ടുമെന്റാണ് ഇതു സംബന്ധിച്ച് പൊതുജനങ്ങള്‍ക്കു മുന്നറിയിപ്പ് നല്‍കിയത്.

ഒറ്റ നോട്ടത്തില്‍ വ്യാജനെ തിരിച്ചറിയുവാന്‍ സാധ്യമല്ലെന്നും സൂക്ഷിച്ചു നോക്കിയാല്‍ ബില്ലിനു മുകളില്‍ മെഴുകിന്റെ അംശം കാണാന്‍ സാധിക്കുമെന്നു വെസ്റ് ഫീല്‍ഡ് ഡിറ്റക്ടീവ് ബ്യൂറോ മുന്നറിയിപ്പില്‍ പറയുന്നു.

സ്റോര്‍ ക്ളാര്‍ക്കുമാര്‍ പണമിടപാടു നടത്തുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും വ്യാജ ഡോളര്‍ ബില്ലുകള്‍ ഉപയോഗിച്ചു സാധനങ്ങള്‍ വാങ്ങുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്െടന്നും പോലീസ് പറഞ്ഞു.

വ്യാജ ഡോളര്‍ ബില്ലിനെക്കുറിച്ച് വിവരം ലഭിക്കുന്നവരോ സംശയമുള്ളവരോ വെസ്റ് ഫീല്‍ഡ് ഡിറ്റക്ടീവ് ബ്യൂറോയെ 413 572 6400 എന്ന നമ്പരില്‍ ബന്ധപ്പെടുക.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍